'മേനാച്ചേരി എരിഞ്ഞേരി തോമ' മീഡിയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Published on

തൃശ്ശൂര്‍: പ്രമുഖ സാഹിത്യ സാംസ്‌കാരിക സംഘടനയായ സഹൃദയവേദിയുടെ 2024-ലെ 'മേനാച്ചേരി എരിഞ്ഞേരി തോമ' മീഡിയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

ഇത്തവണ അച്ചടി മാധ്യമരംഗത്തുള്ള വര്‍ക്കാണ് അവാര്‍ഡ്. 2024 ജനുവരി 1 മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച മാനവിക വിഷയാധിഷ്ഠിത രചനകള്‍ക്കോ (ഹ്യുമന്‍ ഇന്ററസ് സ്‌റ്റോറീസ്) ചരിത്രപരമായ സൃഷ്ടികള്‍ക്കോ (ഹിസ്‌റ്റോറിക്കല്‍ സ്‌റ്റോറീസ്) ആണ് പുരസ്‌കാരം നല്‍കുക.

പ്രസ്തുത കാലയളവില്‍ ഒരാളുടേതായി ഈ വിഷയത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മുഴുവന്‍ സൃഷ്ടികളും ഒരുമിച്ച് ഒറ്റ എന്‍ട്രിയായോ വേര്‍തിരിച്ചോ അയക്കാവുന്നതാണ്.

വിദഗ്ധരടങ്ങിയ മൂന്നംഗ ജൂറി വിലയിരുത്തി അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നതും ഏപ്രില്‍ മാസത്തില്‍ സമ്മാനം വിതരണം ചെയ്യുന്നതുമാണ്. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

ഒരു ഒറിജിനല്‍ കോപ്പിയും രണ്ട് പകര്‍പ്പുകളും അടങ്ങിയ എന്‍ട്രികള്‍ ഏപ്രില്‍ 30-നകം ബേബി മൂക്കന്‍, സെക്രട്ടറി, സഹൃദയ വേദി, പി ബി നമ്പര്‍ 531, തൃശ്ശൂര്‍-680 020, ഫോണ്‍: 9447350932 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

ബൈലെയിന്‍ ഇല്ലാത്ത സ്‌റ്റോറികളാണെങ്കില്‍ മേലധികാരിയുടെ സാക്ഷ്യപത്രം എന്‍ട്രിയോടൊപ്പം നിര്‍ബന്ധമാണ്.

കഴിഞ്ഞ വര്‍ഷം ദൃശ്യമാധ്യമ വിഭാഗത്തില്‍ 24 ന്യൂസിലെ പി പി ജെയിംസിനായിരുന്നു അവാര്‍ഡ്. ഒന്നിടവിട്ട വര്‍ഷങ്ങളിലാണ് ദൃശ്യ അച്ചടി വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org