മലയാറ്റൂരും നസ്രാണികളും: ചരിത്രഗ്രന്ഥം പ്രകാശനം ചെയ്യുന്നു

മലയാറ്റൂരും നസ്രാണികളും: ചരിത്രഗ്രന്ഥം പ്രകാശനം ചെയ്യുന്നു

കൊച്ചി: ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി രചിച്ച 'മലയാറ്റൂരും നസ്രാണികളും' എന്ന ചരിത്ര ഗ്രന്ഥത്തിൻ്റെ പ്രകാശനം ഡോ. ശശി തരൂർ എം പി നിർവഹിക്കുന്നു. ബിഷപ് ബോസ്കോ പുത്തൂർ ഗ്രന്ഥം ഏറ്റു വാങ്ങും. ഹൈബി ഈഡൻ എം പി, റോജി എം ജോൺ എം എൽ എ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തും. റവ. ഡോ. മാർട്ടിൻ ശങ്കുരിക്കൽ പുസ്തകം അവതരിപ്പിക്കും. മലയാറ്റൂർ പള്ളി വികാരി ഫാ. വർഗീസ് മണവാളൻ സ്വാഗതവും വിമലഗിരി വികാരി ഫാ. പോൾ പടയാട്ടി നന്ദിയും പറയും.

എ4 സൈസിൽ 740 പേജുകളുള്ള ഗ്രന്ഥത്തിൽ 430 ചിത്രങ്ങളും 600 ൽ പരം ചരിത്രരേഖകളും ലഭ്യമാക്കിയിട്ടുണ്ട്. എ ഡി ആദ്യ നൂറ്റാണ്ടിൻ്റെ മധ്യകാലം മുതലുള്ള ചരിത്രം പേറുന്ന മലയാറ്റൂർ കുരിശുമുടിയുടെയും പള്ളിയുടെയും 20-ാം നൂറ്റാണ്ടിൽ ആ പള്ളിയിൽ നിന്നു പിരിഞ്ഞു പോയ 4 പള്ളികളുടെയും സമ്പൂർണ ചരിത്രമാണ് പുസ്തകത്തിൻ്റെ പ്രതിപാദ്യം. സമ്പൂർണ മാർഗംകളി പാട്ട്, റമ്പാൻ പാട്ട്, മാർത്തോമാ പർവം, മലയാറ്റൂർ മാഹാത്മ്യം, ഇതോ അരപ്പള്ളി തുടങ്ങിയവ അനുബന്ധമായും ചേർത്തിരിക്കുന്നു.

  • പാലാരിവട്ടം പി ഒ സി യിൽ ജനുവരി 19 വെള്ളിയാഴ്ച 11.45 am നാണ് പ്രകാശന ചടങ്ങ്

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org