മലയാള ഭാഷാവാരാചരണം

നവംബര്‍ 1 മുതല്‍ 7 വരെ | ചാവറ പബ്ലിക്ക് ലൈബ്രറിയില്‍
മലയാള ഭാഷാവാരാചരണം

ഉദ്ഘാടനം : ഡോ. എം. കെ. സാനു

കൊച്ചി : ചാവറ കള്‍ച്ചറല്‍ സെന്റര്‍ കൊച്ചി, എം.ജി. സര്‍വ്വകലാശാല, ചാവറ ചെയറിന്റെ സഹകരണത്തോടെ നവംബര്‍ 1 മുതല്‍ 7 വരെ, മലയാള ഭാഷാചരണം ചാവറ പബ്ലിക്ക് ലൈബ്രറിയില്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 1ന് വൈകിട്ട് 3.30ന് ഡോ. എം. കെ. സാനു മലയാള ഭാഷാവാരാചരണം ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ ഭാഷാപദവിയും മലയാളവും എന്ന വിഷയത്തെക്കുറിച്ച് മലയാളം സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ കെ. ജയകുമാര്‍ IAS മുഖ്യപ്രഭാഷണം നടത്തും. ഫാ. ബിജുവടക്കേല്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. നവംബര്‍ 2, നാലു മണിക്ക് സാഹിത്യം, സഞ്ചാരം, ദര്‍ശനം എന്ന വിഷയത്തെക്കുറിച്ച് എഴുത്തുകാരനും വിവര്‍ത്തകനുമായ കെ. ബി. പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. നവംബര്‍ 3, നാലു മണിക്ക് കേരള സംഗീത നാടക അക്കാദമി മുന്‍ വൈസ് ചെയര്‍മാന്‍ ടി.എം. എബ്രഹാം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പോസ്റ്റ് ഡ്രമാറ്റിക് തിയേറ്റര്‍ എന്ന വിഷയത്തെക്കുറിച്ച് തൃശ്ശൂര്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമ വകുപ്പ് മേധാവി ഡോ. ശ്രീജിത്ത് രമണന്‍ മുഖ്യപ്രഭാഷണം നടത്തും. നവംബര്‍ 4ന്, നാലുമണിക്ക് പ്രൊഫ. എം. തോമസ് മാത്യു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നോവല്‍ സാഹിത്യം എന്ന വിഷയത്തെക്കുറിച്ച് പ്രശസ്ത എഴുത്തകാരന്‍ സി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. നവംബര്‍ 5, നാലുമണിക്ക് വൈക്കം മുരളി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മൊഴിമാറ്റത്തിന്റെ രസതന്ത്രം എന്ന വിഷയത്തെക്കുറിച്ച് വിവര്‍ത്തനസാഹിത്യത്തില്‍ 2021ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ സുനില്‍ ഞാളിയത്ത് മുഖ്യപ്രഭാഷണം നടത്തും. നവംബര്‍ 6, നാലുമണിക്ക് എസ്. ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കവിമതം എന്ന വിഷയത്തെക്കുറിച്ച് കവി ഒ.പി. സുരേഷ് മുഖ്യപ്രഭാഷണം നടത്തും.നവംബര്‍ 7ന് ഭാഷാവാരാചരണ സമാപനദിനത്തില്‍, എം.ജി. സര്‍വ്വകലാശാല സ്‌ക്കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡിലിറ്റ് അസോ. പ്രൊഫസര്‍ ഡോ. സജി മാത്യു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിനിമയും, തിരക്കഥയും എന്ന വിഷയത്തെക്കുറിച്ച് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ മുഖ്യപ്രഭാഷണം നടത്തും. ഓരോ ദിവസങ്ങളിലും വിവിധ കോളേജുകളുമായി സഹകരിച്ചാണ് ഭാഷാവാരാചരണം നടത്തുന്നത്. ഭാഷാ വിദ്യാര്‍ത്ഥികള്‍ക്കും മീഡിയ വിദ്യാര്‍ത്ഥികള്‍ക്കും കൂടുതല്‍ പ്രയോജനപ്രദമായ രീതിയിലുള്ള പ്രഭാഷണങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി അറിയിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org