മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു
Published on

കേരളത്തിലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തലവനായ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇരു സഭകളും തമ്മിലുള്ള സഭൈക്യസംഭാഷണ ങ്ങളും സംയുക്ത പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഭാഗമായിരുന്നു ഈ സന്ദര്‍ശനം. കാതോലിക്കാ ബാവയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസം ഘത്തില്‍ സൂനഹദോസ് സെക്രട്ടറി യൂഹാനോന്‍ മാര്‍ ക്രിസോസ്ത മോസ്, യൂഹന്നോന്‍ മാര്‍ ദിമിത്രിയോസ്, എബ്രാഹം മാര്‍ സ്‌തെഫാ നോസ് എന്നിവരും വൈദിക, അല്‍മായ പ്രതിനിധികളും ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org