നവ മലയാള സിനിമയെക്കുറിച്ച് ഓപ്പണ്‍ ഫോറവും ചര്‍ച്ചയും സംഘടിപ്പിച്ചു

നവ മലയാള സിനിമയെക്കുറിച്ച്  ഓപ്പണ്‍ ഫോറവും ചര്‍ച്ചയും സംഘടിപ്പിച്ചു
Published on
കണ്ട സിനിമകളും അവയുടെ ശീലങ്ങളുുമടങ്ങിയ തോട്ട് റൂട്ട്‌സ് ആണ് സിനിമയെന്നും, പുതിയ കഥകളൊന്നും ഇവിടെ ഇല്ല. ആ കഥകള്‍ തന്നെ ബോറടിപ്പിക്കാതെ അവതരിപ്പിക്കുന്ന ഒന്നാണ് എഴുത്തെന്നും ഷാഹി കബീര്‍.

കൊച്ചി: കണ്ട സിനിമകളും അവയുടെ ശീലങ്ങളുമടങ്ങിയ തോട്ട് റൂട്ട്‌സ് ആണ് സിനിമ. പുതിയ കഥകളൊന്നും ഇവിടെ ഇല്ല. ആ കഥകള്‍ തന്നെ ബോറടിപ്പിക്കാതെ അവതരിപ്പിക്കുന്ന ഒന്നാണ് എഴുത്തെന്നും ഷാഹി കബീര്‍ അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച, മലയാള ഭാഷാ വാരാചരണത്തിന്റെ നാലാം ദിവസം നവമലയാള സിനിമയെ കുറിച്ചുള്ള ഓപ്പണ്‍ ഫോറത്തില്‍ ലിയോ തദേവൂസും, ഷാഹി കബീര്‍, സുധി സി.ജെ. എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പല കലാരീതികളെയും പരിപോഷിപ്പിക്കുന്ന ഒന്നാണ് സിനിമ. സിനിമയുടെ ഫ്രെയിമും വൊക്കാബുലറിയും അനന്തമാണ്.ദൃശ്യങ്ങള്‍ വെച്ചു കൊണ്ടാണ് സിനിമയില്‍ ഭാഷയുണ്ടാകുന്നതെന്നും സംവിധായകന്‍ ലിയോ തദേവൂസ് പറഞ്ഞു. ഇപ്പോള്‍ സിനിമയിലെ മാറ്റം വന്നത് വിഷ്വലൈസ്ഡ് എത്തിക്‌സിലാണ്. ഇന്ന് കഥയില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. ദൃശ്യപരമായ സൗന്ദര്യശാസ്ത്രത്തിലാണ് മാറ്റമുണ്ടായിട്ടുള്ളത്. നറേറ്റീവ് സ്ട്രക്ച്ചറിലും ആഖ്യാന ശൈലിയും ഡയലോഗും ഇന്നത്തെ സിനിമയിലും കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓപ്പണ്‍ ഫോറത്തില്‍ പ്രേക്ഷകരുമായി സംവദിക്കു കയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി സംവിധായകരായ ലിയോ തദേവൂസും, ഷാഹി കബീറും. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.അനില്‍ ഫിലിപ്പ് സി.എം.ഐ., ശ്രീഷ്മ ദിനേഷ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org