
കൊച്ചി : എം കെ സാനു ഫൗണ്ടേഷന്‍ നല്‍കുന്ന പത്താമത് എം കെ സാനു ഗുരുപ്രസാദ പുരസ്‌കാരം 2025, പ്രമുഖ എഴുത്തുകാരന്‍ ശ്രീ എന്‍ എസ് മാധവന് സമ്മാനിക്കും. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കോളമിസ്റ്റ്, സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥന്‍
എന്നീ നിലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ മലയായാള സാഹിത്യത്തിന്റെ ബഹുമുഖ പ്രതിഭയായ എന്‍ എസ് മാധവന് അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെ ബഹുമാനിച്ചുകൊണ്ടാണ്,
തലമുറകളുടെ ഗുരുനാഥനായ പ്രൊഫ. എം കെ സാനുവിന്റെ പേരിലുള്ള ഈ പുരസ്‌കാരം നല്‍കുന്നതെന്ന് ചെയര്‍മാന്‍ എം തോമസ് മാത്യു, ജനറല്‍ സെക്രട്ടറി പി ജെ ചെറിയാന്‍, ട്രെഷറര്‍ കെ ജി ബാലന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ എന്നിവര്‍ അറിയിച്ചു.
ഇരുപത്തയ്യായിരം 25000 രൂപയും പ്രശസ്തിപത്രവും എം കെ സാനുവിന്റെ കൈപ്പടയിലെഴുതിയ മെമന്റോയുമാണ് പുരസ്‌കാരമായി നല്‍കുന്നത്. കെ എം റോയ്, മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, കെ ജി ജോര്‍ജ്, കാനായി കുഞ്ഞിരാമന്‍, ഡോ. വി പി ഗംഗാധരന്‍,
ഫാ. റോയി കണ്ണഞ്ചിറ സി എം ഐ, കെ ബാലചന്ദ്രന്‍, ഡോ. വി രാധാകൃഷ്ണന്‍, ഡോ. എസ് സോമനാഥ് എന്നിവര്‍ക്കാണ് മുന്‍കാലങ്ങളില്‍ പുരസ്‌കാരം നല്‍കിയിട്ടുള്ളത്. ജൂലൈ 31 കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും.