മിഷന്‍ ലീഗ് യൂത്ത് ഐക്കണ്‍ അവാര്‍ഡ് സിജോയ് വര്‍ഗീസിന്

മിഷന്‍ ലീഗ് യൂത്ത് ഐക്കണ്‍ അവാര്‍ഡ് സിജോയ് വര്‍ഗീസിന്
Published on

കൊച്ചി: ചെറുപുഷ്പ മിഷന്‍ ലീഗ് യൂത്ത് ഐക്കണ്‍ സ്റ്റേറ്റ് അവാര്‍ഡ് പ്രശസ്ത ചലച്ചിത്രതാരം സിജോയ് വര്‍ഗീസിന്. മാധ്യമരംഗത്തു ധാര്‍മികമൂല്യങ്ങളിലുറച്ചുനിന്നു പ്രവര്‍ത്തിച്ചതിനും യുവജനങ്ങള്‍ക്കിടയില്‍ ധാര്‍മികമൂല്യങ്ങള്‍ വളര്‍ത്തുന്നതിനും നടത്തിയ പരിശ്രമങ്ങള്‍ക്കുമാണു ചെറുപു ഷ്പ മിഷന്‍ ലീഗ് സംസ്ഥാന തലത്തില്‍ അദ്ദേഹത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡിനു പരിഗണിച്ചത്. പത്തിലധികം മലയാള സിനിമകളില്‍ കഴമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പച്ചു ശ്രദ്ധേയനായ സിജോയ് വര്‍ഗീസ് പരസ്യചത്ര സംവിധാനരംഗത്തും നിര്‍മാണരംഗത്തും സജീവമാണ്. പുല്ലൂരാമ്പാറ ബഥാനിയയില്‍ നടന്ന ചെറുപുഷ്പ മിഷന്‍ ലീഗിന്‍റെ സപ്തതിയാഘോഷവേളയില്‍ താമരശ്ശേരി രൂപതാ മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിന്നും സി ജോയ് വര്‍ഗീസ് അവാര്‍ഡ് ഏറ്റുവാങ്ങി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org