പണി പൂർത്തിയായ ആദ്യ ഭവനത്തിന്റെ താക്കോൽ കോർപ്പറേറ്റ് മാനേജർ ഫാ: തോമസ് നങ്ങേലി മാലിൽ നിന്നും വിദ്യാർത്ഥിക്കു വേണ്ടി പ്രധാനധ്യാപിക ലിസമ്മ ജോസഫ് ഏറ്റു വാങ്ങി ഫാദർ ബിനീഷ് അഗസ്റ്റ്യൻ പൂണോളി, കെ.ആർ ബിനു, പി.ആർ സുനിൽ എന്നിവർ സംസാരിച്ചു പറവൂർ സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ മിറാക്കിൾ ഹോം പ്രോജക്ടിന്റെ ഭാഗമായ് വിദ്യാർത്ഥികൾക്കായ് പണിത ആദ്യ ഭവനത്തിന്റെ താക്കോൽ കോർപ്പറേറ്റ് മാനേജർ ഫാ: തോമസ് നങ്ങേലിമാലിൽ നിന്നും പ്രധാനധ്യാപിക ലിസമ്മ ജോസഫ് ഏറ്റുവാങ്ങുന്നു ' പി.ആർ സുനിൽ, പി.എ സെബാസ്റ്റ്യൻ, കെ.ആർ ബിനു, ഫാദർ ബിനീഷ് പൂണോളി, എം.എ ബിന്ദു എന്നിവർ സമീപം

മിറാക്കിൾ ഹോം പ്രോജക്ട് ആദ്യ ഭവനത്തിന്റെ താക്കോൽ കൈമാറി

സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിൽ വിദ്യാർത്ഥികൾക്കായ് മിറാക്കിൾ ഹോം പ്രോജക്ടിന്റെ പേരിൽ ഭവനങ്ങൾ നിർമിച്ചു കൊടുക്കുന്നു

പറവൂർ: അധ്യാപകനായ ഫാദർ ബിനീഷ് അഗസ്റ്റ്യൻ പൂണോളിയുടെ നേതൃത്യത്തിലാണ് ഭവന നിർമാണം നടക്കുന്നത് '' അച്ചന്റെ ഓൺലൈൻ ദിവ്യബലിയിൽ പങ്കെടുക്കുന്ന സബ്സ്ക്രൈബേഴ്സിൽ നിന്നും മറ്റു സുമനസ്സുകളിൽ നിന്നുമാണ് ഭവന നിർമ്മാണത്തിനുള്ള തുക കണ്ടെത്തുന്നത് 'തുക വീട്ടുകാരുടെ അക്കൗണ്ടിലേക്ക് നേരിട്ടു നൽകുന്ന രീതിയിലാണ് പ്രോജക്ട് ക്രമീകരിച്ചിരിക്കുന്നത്.' 7 ലക്ഷം രൂപ ചെലവിൽ പണിയുന്ന വീടിന് 6 ലക്ഷം രൂപ സ്കൂൾ നൽകുകയും 1 ലക്ഷം രൂപ വീട്ടുകാർ കണ്ടെത്തുകയും ചെയ്യുന്നു. മിറാക്കിൾ ഹോം പ്രോജക്ടിന്റെ ഭാഗമായ് ഭവനരഹിതരായ 4 വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ ഭവനങ്ങൾ നിർമിക്കുന്നത്.

പ്രധാനധ്യാപിക ലിസമ്മ ജോസഫ് രക്ഷാധികാരിയായും അധ്യാപകരായ കെ.ആർ ബിനു (കൺവീനർ), സുമ റാഫേൽ (സെക്രട്ടറി), പി.ടി ജാസ്മിൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org