മിന്നാമിന്നി ക്യാമ്പ് സംഘടിപ്പിച്ചു

മിന്നാമിന്നി ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ദ്വിദിന മിന്നാമിന്നി ക്യാമ്പ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായി കെ.്എസ്.എസ്.എസ് പോലുള്ള സന്നദ്ധ പ്രസ്ഥാനങ്ങള്‍ നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും നിരന്തരമായ പരിശീലനങ്ങളിലൂടെയും ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയും ഭിന്നശേഷിയുള്ളവരെ കൈപിടിച്ചുയര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിയുള്ള കുട്ടികളുടെ സര്‍ഗ്ഗ വാസനകളെ പരിപോക്ഷിപ്പിക്കുന്നതോടൊപ്പം അവര്‍ക്ക് ഉത്തേജനവും ആര്‍ജ്ജവവും നല്‍കി മുഖ്യധാരാവല്‍ക്കരണത്തിന് അവസരം ഒരുക്കുവാന്‍ മിന്നാമിന്നി ക്യാമ്പ് വഴിയൊരുക്കുമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പിനോടനുബന്ധിച്ച് കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും കലാപരിപാടികളും മത്സരങ്ങളും ഉല്ലാസ യാത്രയും സംഘടിപ്പിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org