മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വല്ലകത്തു സംഘടിപ്പിച്ച മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. റാണി ചാക്കോ,  ഫാ. ടോണി കോട്ടക്കൽ, ടി.ടി.തോമസ്, പി. ഗോപകുമാർ , ഫാ. ജോസഫ് കൊളുത്തു വെള്ളിൽ, ഡോ. മാത്യു ഡൊമനിക്, ജോർജ് പഴേമഠം എന്നിവർ സമീപം.

വല്ലകം: എറണാകുളം - അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയും റോട്ടറി കൊച്ചിൻ മിഡ് ടൗൺ ക്ലബ്ബും വല്ലകം സെ.മേരിസ് ഇടവകയും സംയുക്തമായി മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വല്ലകം പാരീഷ് ഹാളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് സി കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോട്ടറി കൊച്ചിൻ മിഡ് ടൗൺ സെക്രട്ടറി പി. ഗോപകുമാർ അധ്യക്ഷനായിരുന്നു. സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ മുഖ്യപ്രഭാഷണം നടത്തി. വല്ലകം വികാരി ഫാ. ടോണി കോട്ടയ്ക്കൽ, റോട്ടറി കൊച്ചിൻ മിഡ് ടൗൺ പ്രസിഡന്റ്‌ ടി.ടി. തോമസ് , റോബിൻ കണ്ടത്തിപറമ്പിൽ, ഡോ. മാത്യു ഡൊമിനിക്, ഡോ. ബൈജു കുണ്ടിൽ എന്നിവർ സംസാരിച്ചു. ജോർജ് പഴേമഠം, മാത്യു പാറപ്പുറം,റാണി ചാക്കോ, ബീന മാർട്ടിൻ, ലിസി വർഗീസ് എന്നിവർ നേതൃത്വം നൽകി.

ഗ്യാസ്ട്രോ, കാർഡിയോളജി, ഓങ്കോളജി, ജനറൽ മെഡിസിൻ, ഇ എൻ ടി, നേത്ര പരിശോധനാ വിഭാഗങ്ങളിലായി 400ലധികം പേർ പങ്കെടുത്തു. സൗജന്യ ഇ സി ജി, ലാബ് ടെസ്റ്റുകൾ എന്നിവ ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org