സെന്റ് തോമസ് കോളേജില്‍ "മീറ്റ് ദ എന്റര്‍പ്രണറര്‍" : ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി
സെന്റ് തോമസ് കോളേജില്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ സെന്റിനറിയോടനുബന്ധിച്ച് മീറ്റ് ദ എന്റര്‍പ്രണറര്‍ ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി എന്ന പ്രോഗ്രാം സംഘടിപ്പിച്ചു.
കോളേജ് പ്രിന്‍സിപ്പാള്‍ റവ. ഡോ. മാര്‍ട്ടിന്‍ കൊളമ്പ്രത്ത് അധ്യക്ഷത വഹിച്ച പരിപാടി, കേരള സംസ്ഥാന ആസൂത്രണ കമ്മീഷനില്‍ മുന്‍ അംഗവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ശ്രീ. സി.പി. ജോണ്‍ ഉല്‍ഘാടനം ചെയ്തു.
കോളേജിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റിലെ ബിരുദ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന വി ഗാര്‍ഡ് ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് ഉടമ, ശ്രീ.കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തുകയും വിദ്യാര്‍ത്ഥികളുമായി സംരംഭകത്വത്തെ പറ്റി സംവദിക്കുകയും ചെയ്തു. സെന്റ് തോമസ് കോളേജില്‍ സ്വന്തമായി വീടില്ലാത്ത ബി.പി.എല്‍. കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വീടു നല്‍കാനുള്ള വാഗ്ദാനം നല്‍കി.
കോളേജ് എക്‌സികുട്ടീവ് മാനേജര്‍, റവ.ഫാ.ബിജു പാണേങ്ങാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഡിപ്പാര്‍ട്ടുമെന്റ് മേധാവി ഡോ.ജോ കിഴക്കൂടന്‍ , ശതാബ്ദിയാഘോഷ കണ്‍വീനര്‍ ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ എക്‌സികുട്ടിവ് കമ്മിറ്റിയംഗം ശ്രീ. സാജന്‍ വി.പി. എന്നിവര്‍ പ്രസംഗിച്ചു.