ഔഷധ കഞ്ഞിക്കൂട്ട് വിതരണം ചെയ്തു

ഔഷധ കഞ്ഞിക്കൂട്ട് വിതരണം ചെയ്തു

വിശുദ്ധ ചാവറയച്ചന്റെ പിടിയരി സമ്പ്രദായത്തെ അനുസ്മരിച്ച് സിഎംഐ സഭയുടെ സാമൂഹിക സേവന വിഭാഗമായ സിറിയക് ഏലിയാസ് വോളണ്ടറി അസോസിയേഷന്‍ (സേവ) ഡെയിലി ബ്രഡ് എന്ന പരിപാടി എറണാകുളം കോര്‍പ്പറേഷന്‍ 62-ാം ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീമതി പത്മജ എസ് മേനോന്‍ ഉദ്ഘാടനം ചെയ്തു. എഴുപതോളം അഗതികള്‍ക്ക് ഡെയിലി ബ്രഡ് എന്ന പരിപാടി വഴി സൗജന്യ ഉച്ചഭക്ഷണം വിതരണം നടത്തി. ഒപ്പം കര്‍ക്കിടക മാസത്തോടനുബന്ധിച്ച് ഔഷധ കഞ്ഞികൂട്ട് വിതരണം ചെയ്തു. വിവിധ ഔഷധകൂട്ടുകള്‍ അടങ്ങിയ ഏഴു ദിവസത്തേക്ക് ഉള്ള കഞ്ഞികൂട്ടാണ് 60 ഓളം പേര്‍ക്ക് നല്‍കിയത്. ചാവറ കള്‍ച്ചറര്‍ സെന്റര്‍ ഡയറക്ടര്‍ റവ. ഫാദര്‍ തോമസ് പുതുശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍ ഫാദര്‍ അനില്‍ ഫിലിപ്പ്, ചാവറ മാട്രിമണി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ സി എബ്രാഹം, സേവയുടെ സെക്രട്ടറി ഫാദര്‍ മാത്യു കിരിയാന്തന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

എല്ലാ ബുധനാഴ്ചകളിലും സൗജന്യ ഉച്ചഭക്ഷണ വിതരണം ഉണ്ടാകുന്നതാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org