ആകാശപ്പറവകള്‍ക്കായി മെഡിക്കല്‍ ക്യാംപ് ഒരുക്കി പുത്തനങ്ങാടി സെന്റ് മേരീസ് കോളജ്

ആകാശപ്പറവകള്‍ക്കായി മെഡിക്കല്‍ ക്യാംപ് ഒരുക്കി പുത്തനങ്ങാടി സെന്റ് മേരീസ് കോളജ്

അങ്ങാടിപ്പുറം: പുത്തനങ്ങാടി സെന്റ് മേരീസ് കോളജിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി മാലാപറമ്പ് എംഇഎസ് മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ വെട്ടത്തൂര്‍ അല്‍ഫോന്‍സാ ഭവനില്‍ (ആകാശപ്പറവകള്‍) മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.

അല്‍ഫോന്‍സാ ഭവന്‍ മാനേജര്‍ ഫാ. വിന്‍സെന്റ് മൊയലന്‍ ക്യാംപ് ഉത്ഘാടനം ചെയ്തു. ജനറല്‍ മെഡിസിന്‍, സൈക്യാട്രി, ഓഫ്താല്‍മോളജി വിഭാഗങ്ങളിലായി ഡോക്ടര്‍മാരായ അനീസ്, സംഗീത, സിറില്‍ മാത്യു, മുത്തുക്കോയ തങ്ങള്‍ എന്നിവര്‍ രോഗികളെ പരിശോധിച്ചു.

സെന്റ് മേരീസ് കോളജ് അധ്യാപകരായ ബിജുമോന്‍ സ്‌കറിയ, അനീസ് മുഹമ്മദ്, വനേസ, ഫായിസ്, ഹിനാന്‍, അല്‍ഫോന്‍സാ ഭവന്‍ അസി. മാനേജര്‍ റിജോണ്‍, സിസ്റ്റര്‍മാരായ ശാന്തിപോള്‍, ജോര്‍ജിയ എന്നിവര്‍ നേതൃത്വം നല്‍കി. ആവശ്യമായ മരുന്നുകള്‍ സൗജന്യമായി നല്‍കുമെന്ന് എംഇഎസ് അധികൃതര്‍ അറിയിച്ചു.

Related Stories

No stories found.