

കൊച്ചി: കെസിബിസി മീഡിയ കമ്മീഷൻ്റെ നേതൃത്വത്തിൽ എല്ലാ മാസത്തെയും മൂന്നാമത്തെ വെള്ളിയാഴ്‌ചകളിൽ നടത്തിവരാറുള്ള 'മധുരം സായന്തനം' പരിപാടിയുടെ ഭാഗമായി ഈ മാസം ഓണാഘോഷം സംഘടിപ്പിക്കുന്നു. 2026 ഓഗസ്‌റ്റ് 20 വ്യാഴാഴ്‌ച രാ വിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ പാലാരിവട്ടത്തുള്ള പി.ഒ.സി ലിറ്റിൽ ഫ്‌ലവർ ഓഡിറ്റോറിയത്തിൽ വെച്ചാണ് ഓണാഘോഷ പരിപാടി നടക്കുക.
വിവിധ മത്സരകളികളും പാട്ടുമത്സരവും ഓണ സദ്യയും ആഘോഷത്തിന്റെ ഭാഗമായി ഉ ണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നവർ ഓഗസ്‌റ്റ് 18 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യണമെ ന്നറിയിച്ചിട്ടുണ്ട്.
ബന്ധപ്പെടേണ്ട നമ്പർ 9446024490