മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സ് ശതാബ്ദി സമാപനം സെപ്തം. 30 ന്

മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സ് ശതാബ്ദി സമാപനം സെപ്തം. 30 ന്
Published on

മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സ് സന്യാസിനീസമൂഹം സ്ഥാപിതമായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം 2025 സെപ്തംബര്‍ 30 നു ചങ്ങനാശ്ശേരിയില്‍ വച്ചു നടക്കുന്നു. രാവിലെ 6.30 ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ചുബിഷപ് തോമസ് തറയില്‍ കോട്ടയം സായൂജ്യ മഠം കപ്പേളയില്‍ വിശുദ്ധ ബലി അര്‍പ്പിക്കുന്നു. മൂന്നു മണിക്ക് ലൂര്‍ദ്ദ് ഫൊറോന പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തോടുകൂടെ ശതാബ്ദി ആഘോഷങ്ങള്‍ സമാപിക്കും.

1925 സെപ്തംബര്‍ 30 ന് ഓസ്‌ട്രേലിയന്‍ യുവ ഡോക്ടറായ അന്നാ ഡങ്കല്‍ അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി സി യില്‍ മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സ് (എം എം എസ്) സ്ഥാപിച്ചു. ഇന്ത്യയിലും മറ്റ് 17 രാജ്യങ്ങ ളിലും പ്രവര്‍ത്തനനിരതമായ സഭയുടെ ആസ്ഥാനം ലണ്ടനില്‍ ആണ്. ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി, മധ്യപ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ആസ്സാം, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ സേവനം ചെയ്യുന്നു.

ഇന്ത്യയുടെ ഭാഗമായി രുന്ന ഇന്നത്തെ പാക്കിസ്ഥാനില്‍ ജോലി ചെയ്ത അന്നാ ഡെങ്കല്‍ നേരിട്ടറിഞ്ഞ യാഥാര്‍ഥ്യ ങ്ങളാണ് ഈ സന്യാസ സമൂഹത്തിന്റെ സ്ഥാപനത്തിനു പ്രേരണയായത്. കേരള ത്തിലും ഇന്ത്യയിലും കത്തോലിക്ക ആശുപത്രികള്‍ അന്യമായിരുന്ന കാലത്ത് രോഗാവസ്ഥകളിലും ജനനത്തിന്റെയും മരണത്തിന്റെയും വേളകളിലും സാന്ത്വന മേകുന്നതിനായി 1940-നുശേഷം എം എം എസ് തുടങ്ങിവച്ച ആശുപത്രികളും അതിലൂടെ നടത്തിയ സേവനങ്ങളും ആളുകള്‍ക്ക് വിസ്മയ മായിരുന്നു. 1939 ല്‍ ആരംഭിച്ച പാറ്റ്‌ന ഹോളി ഫാമിലിയും, 1947 ല്‍ തുടങ്ങിയ മണ്ഡാര്‍ (റാഞ്ചി) ഹോളി ഫാമിലിയും, 1948 ല്‍ സ്ഥാപിതമായ ഭരണങ്ങാനം ഐ എച്ച് എം ഹോസ്പിറ്റലും, 1952 ല്‍ ആരംഭിച്ച ഡല്‍ഹി ഹോളി ഫാമിലിയും, 1953 ല്‍ സ്ഥാപിച്ച ബോംബെ ഹോളി ഫാമിലിയും, 1955 ല്‍ ഏറ്റെടുത്ത സെന്റ് തോമസ് ചെത്തിപ്പുഴയും 1965 ല്‍ ആരംഭിച്ച മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മുണ്ടക്കയവും അവയില്‍ ചിലതാണ്.

1962-1965 കാലഘട്ടത്തില്‍ നടന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോ സിന്റെ ആഹ്വാനമനുസരിച്ചും തങ്ങളുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലും നടത്തിയ വിമര്‍ശനാത്മകമായ പഠനത്തെ തുടര്‍ന്നു സിസ്റ്റേഴ്‌സ് തങ്ങളുടെ സേവന ങ്ങള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാന ങ്ങളിലെ ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. പരിമിതമായ സൗകര്യ ങ്ങളുള്ള വീടുകളില്‍ താമസിച്ചുകൊണ്ട് ആളുകളുമായി കൂടുതല്‍ അടുത്ത് ഇടപഴകി അവരുടെ എല്ലാ ആവശ്യ ങ്ങളിലും അവരെ സഹായിക്കുന്നതിനും തയ്യാറായി.

സാമൂഹ്യനീതി, പരിസ്ഥിതി സംരക്ഷണം ബോധവല്‍ക്കരണ ക്ലാസുകള്‍, കൗണ്‍സിലിംഗ്, മരുന്നില്ലാത്ത ചികിത്സാവിധികള്‍, മദ്യം-മയക്കുമരുന്നിനടിമപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ചികിത്സകള്‍, എച്ച് ഐ വി എയ്ഡ്‌സ് ബാധിതര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, സ്ത്രീശക്തീകരണം എല്ലാം കര്‍മ്മമണ്ഡലങ്ങളാക്കി. 1980-ല്‍ പൂനയില്‍ ആരംഭിച്ച ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററും 1985 ല്‍ ചങ്ങനാശ്ശേരിയില്‍ ഇത്തിത്താനത്ത് തുടങ്ങിയ ആയുഷ്യാ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററും, മരുന്നില്ലാതെയുള്ള ചികിത്സാരീതികള്‍, കൗണ്‍സിലിംഗ് ഇവയ്ക്കുള്ള പരിശീലന പരിപാടികള്‍ എന്നിവയെല്ലാം ലഭ്യമാക്കുന്നു.

കേരളത്തില്‍ എറണാകുളം, പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തിരുവനന്തപുരം രൂപതകളില്‍ 13 ഭവനങ്ങളിലായി നൂറോളം സിസ്റ്റേഴ്‌സ് പ്രവര്‍ത്തിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org