സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

പുത്തൻപീടിക സെൻ്റ് ആൻ്റണീസ് ചർച്ച് കത്തോലിക്ക കോൺഗ്രസ്സിൻ്റെയും, പാദുവ ഹോസ്പിറ്റലിൻ്റെയും, വാസൻ ഐ കെയർ ഹോസ്പിറ്റലിൻ്റെയും, ശാന്തി ഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലിൻ്റെയും സഹകരണത്തോടെ പാദുവ ആശുപത്രിയിൽ വെച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. യൂണിറ്റ് പ്രസിഡണ്ട് ആൻ്റോ തൊറയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ AKCC ഡയറക്ടർ റവ ഫാ ജോസഫ് മുരിങ്ങാത്തേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ മുഖ്യാതിഥിയായി,പാദുവ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആരതി ജോൺ ആമുഖ പ്രസംഗം നടത്തി, ഡോ .വോസ്റ്റോ സ്റ്റെനി, Dr സിസ്റ്റർ .ആൻസീന. പാദുവ കോൺവൻ്റ് മദർ സുപ്പീരിയർ സിസ്റ്റർ ഷിജി ആൻ്റോ,ശാന്തി ഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ അംഗം ജോമിറ്റ്, വാസൻ ഐ കെയർ ഡോ. ദേവ സുമൻ, പള്ളി ട്രസ്റ്റി ഷാജു മാളിയേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു, ക്യാമ്പിൽ ജനറൽ മെഡിസിൻ, E N T, ഗൈനക്കോളജി, ഹോമിയോപ്പതി, നേത്ര വിഭാഗം എന്നിവയിലെ വിധഗ്ദ ഡോക്ടർമാരുടെ സൗജന്യ സേവനവും ,സൗജന്യ മരുന്നു വിതരണവും നടത്തി, യൂണിറ്റ് സെക്രട്ടറി ജോബി ,സി.എൽ  സ്വാഗതവും, ട്രഷറർ ലൂയീസ് താണിക്കൽ നന്ദിയും പറഞ്ഞു, ഡെന്നി ചിറമ്മൽ, ആൻ്റോ ജേക്കബ്ബ്, വർഗ്ഗീസ് ,കെ എ, ജോസഫ്.സി.സി, ബിജു ബാബു, ജേക്കബ്ബ് തച്ചിൽ, മൈക്കിൾ P V ,മൈക്കിൾ പുലിക്കോട്ടിൽ, വിൻസൻ കുണ്ടുകുളങ്ങര ,ഗ്ലാഡിസ് ഫെന്നി, ഷാലി ഫ്രാൻസീസ്', ജെസ്സി വർഗ്ഗീസ്, ആനി ജോയ് ,സെൻ്റ് ആൻ്റണീസ് HSS അദ്ധ്യാപികമാരായ ജോളി ജോർജ്, ഷെറിൻ മേജോ , എൻ എസ് എസ് വിദ്യാർത്ഥികൾ, മാതൃവേദി അംഗങ്ങൾ , ഇടവകയിലെ നഴ്സുമാർ തുടങ്ങിയവർ നേതൃത്വം നല്കി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org