മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന കോവിഡാനന്തര ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. കോട്ടയം മറിയപ്പള്ളി അക്ഷര മ്യൂസിയം കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ അതിഥി തൊഴിലാളികള്‍ക്കായാണ് ബോധവല്‍ക്കരണ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചത്. റിട്ട. ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ ജോസഫ് ജോര്‍ജ്ജ് ക്യാമ്പിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കോട്ടയം താലൂക്ക് അതിഥി തൊഴിലാളി ക്ഷേമ കോര്‍ഡിനേറ്റര്‍ ജിതേഷ്, സൈറ്റ് സൂപ്പര്‍വൈസര്‍ ടിജി തോമസ്, പ്രോജക്ട് ഓഫീസര്‍ റെജിമോന്‍ റ്റി. ചാക്കോ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മെഡിക്കല്‍ ക്യാമ്പിന് ഡോ. ഷിബിന്‍ ഫെലിക്‌സ് നേതൃത്വം നല്‍കി. സൗജന്യ പരിശോധനയും മരുന്നുകളുടെ വിതരണവും ക്യാമ്പിനോടനുബന്ധിച്ച് നടത്തപ്പെട്ടു. നൂറോളം അതിഥി തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org