

എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ, നബാര്‍ഡിന്റെ സഹകരണത്തോടെ തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന മുപ്പതു ദിവസത്തെ മൈക്രോ ഫിനാന്‍സ് ആന്‍ഡ് റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് പരിശീലനത്തിനു തുടക്കമായി.
പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തില്‍ സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ നബാര്‍ഡ് കേരള ചീഫ് ജനറല്‍ മാനേജര്‍ ബൈജു എന്‍. കുറുപ്പ് പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ സാമ്പത്തിക ശക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സമൂഹത്തിന് സുസ്ഥിര വികസനം സാധ്യമാവുകയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നബാര്‍ഡ് എറണാകുളം ജില്ലാ ഡവലപ്‌മെന്റ് മാനേജര്‍ അജീഷ് ബാലു, സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിബിന്‍ മനയംപിള്ളി, പ്രോഗ്രാം ഓഫീസര്‍ കെ ഒ മാത്യൂസ്, മൈക്രോ ഫിനാന്‍സ് ഡവലപ്‌മെന്റ് മാനേജര്‍മാരായ സി ജെ പ്രവീണ്‍, ഷൈജി സുരേഷ് എന്നിവര്‍ സംസാരിച്ചു. 30 പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.