സീറോ മലബാർ മാതൃവേദി മാനന്തവാടി രൂപത വാർഷികം

സീറോ മലബാർ മാതൃവേദി മാനന്തവാടി രൂപത വാർഷികം

സീറോ മലബാർ മാതൃവേദി മാനന്തവാടി രൂപത വാർഷികാഘോഷം നടത്തി. സിഞ്ചെല്ലൂസ് റവ. ഫാ. തോമസ് മണക്കുന്നേൽ വാർഷികം ഉദ്ഘാടനം ചെയ്തു. അന്തർദേശീയ മാതൃവേദി ഡയറക്ടർ റവ. ഫാ.വിൽസൻ എലുവത്തിങ്കൽ കൂനൻ, അന്തർദേശീയ മാതൃവേദി പ്രസിഡന്റ് ഡോ. കെ വി റീത്താമ്മ എന്നിവർ ആശംസകൾ അറിയിച്ചു .ഈ കൊറോണാക്കാലത്തും ഏറ്റവും മികച്ച രീതിയിൽ വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തിയതിലുള്ള അഭിനന്ദനങ്ങൾ അറിയിച്ചു .രൂപതാ കുടുംബ പ്രേക്ഷിതത്വം ഡയറക്ടർ ഫാ. ജോജോ കുടക്കച്ചിറ, മാതൃവേദി ഡയറക്ടർ ഫാ. ബിനു വടക്കേൽ , അനിമേറ്റർ സി. എമിലിൻ എന്നിവർ നേതൃത്വം നൽകിയ ഈ വാർഷികാഘോഷത്തിൽ രൂപതാ പ്രസിഡന്റ് ശ്രീമതി വിജി നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ ഇടവകകളിൽ നിന്നായി അറുന്നൂറോളം മാതൃവേദി ഭാരവാഹികൾ ഈ ആഘോഷത്തിൽ പങ്കെടുത്തു. കോവിഡ് മഹാമാരിക്കുശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ അമ്മമാർ പങ്കെടുത്ത ഒരു വൻ സമ്മേളനമായിരുന്നു ഇത് . വാർഷികാഘോഷങ്ങൾക്കുശേഷം അടുത്ത മൂന്ന് വർഷത്തേക്കുള്ള രൂപതാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org