മാതാനഗര്‍ പബ്ലിക് സ്‌കൂള്‍ വാര്‍ഷികാഘോഷം

മാതാനഗര്‍ പബ്ലിക് സ്‌കൂള്‍ വാര്‍ഷികാഘോഷം

മാതാനഗര്‍ പബ്ലിക്‌ സ്‌കൂളിന്റെ 23 മത് വാര്‍ഷികാഘോഷം 27 | 01 | 2024 ല്‍ ബഹു. ശ്രീ. എം പി ജോസഫ് ഐ എ എസ് (ഫോര്‍മര്‍ യു എന്‍ ഇന്റര്‍നാഷണല്‍ സിവില്‍ സെര്‍വന്റ് & അഡ്വൈസര്‍ ടു ഗവണ്മെന്റ് ഓഫ് കേരള) ഉദ്ഘാടനം ചെയ്തു. എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ വര്‍ഗ്ഗീസ് പൊട്ടക്കല്‍ അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി. ഷീന ആന്റണി സദസ്സിനെ സ്വാഗതം ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ ശ്രീമതി. റേച്ചല്‍ ടി പോള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ ഡയറക്ടര്‍ റവ. ഡോക്ടര്‍ ബെന്നി പാലാട്ടി, പി ടി എ പ്രസിഡന്റ് ശ്രീ. സുബിന്‍ നടരാജന്‍, മാനേജ്‌മെന്റ് കമ്മിറ്റി മെമ്പര്‍ ശ്രീമതി. ആനി പ്രസാദ്, സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍. അശ്വിന്‍ എസ് പിള്ള എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. അദ്ധ്യാപക അദ്ധ്യാപക പ്രതിനിധി ശ്രീമതി. ജിന്‍സി ജോസ് നന്ദി പറഞ്ഞു.

തുടര്‍ന്നു നടന്ന യോഗത്തില്‍ വിശിഷ്ടാതിഥികള്‍ സമ്മാനദാനം നടത്തി. വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികളുടെ വര്‍ണ്ണാഭമായ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org