മാതാപിതാക്കളുടെ സംഗമവും സെമിനാറും

മാതാപിതാക്കളുടെ സംഗമവും സെമിനാറും

കാഞ്ഞൂര്‍: കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളിയില്‍ വിശ്വാസ പരിശീലന വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ മാതാപിതാക്കളുടെ സംഗമവും സെമിനാറും നടത്തി.

അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. ജീവിതമൂല്യങ്ങള്‍ പങ്കുവയ്ക്കുന്നതിലും വിശ്വാസ പരിശീലന പ്രക്രിയയിലും ജീവവായു പ്രദാനം ചെയ്യേണ്ട ഇടങ്ങളാണ് കുടുംബങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാതാപിതാക്കള്‍ക്കുള്ള സെമിനാറിന് അദ്ദേഹം നേതൃത്വം നല്‍കി.

കഴിഞ്ഞ മതബോധനവര്‍ഷത്തിലെ വിശ്വാസ പരിശീ ലനത്തില്‍ മികവറിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ അതിരൂപത ഡയറക്ടര്‍ കൈമാറി. വികാരി ഫാ. സെബാസ്റ്റ്യന്‍ പൈനാടത്ത് അധ്യക്ഷത വഹിച്ചു. അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം പ്രതിനിധികളായ സിസ്റ്റര്‍ എല്‍സീന, ബ്രദര്‍ സനീഷ്, പ്രധാനാധ്യാപകന്‍ സിജോ പൈനാടത്ത്, സിസ്റ്റര്‍ ഡോണ, സിസ്റ്റര്‍ ആന്‍ മേരി, ദീപ ബിജന്‍, ദീപ്തി ഡേവിസ്, അഖില ദേവസിക്കുട്ടി എന്നിവര്‍ പ്രസംഗി ച്ചു.

വിശ്വാസ പരിശീലകയായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ ലിസി സെബാസ്റ്റ്യനെ ആദരിച്ചു. പേരന്‍റ്സ് ടീച്ചേഴ്സ് കൗണ്‍സില്‍ (പിടിസി) ഭാരവാഹികളായി ഷിബി ബിനു, ബിജു വര്‍ഗീസ്, ദീപ ബിജന്‍, സാബു മാത്യു, ജിഷ ഡേവിസ് എന്നിവരെ തെരഞ്ഞെടുത്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org