യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക രജത ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന നിര്‍ധന യുവതികളുടെ വിവാഹ പദ്ധതിയുടെ ഭാഗമായുള്ള 35-ാമത് വിവാഹം തിരുവനന്തപുരത്ത് ഹസ്സന്‍മരക്കാര്‍ ഓഡിറ്റോറിയത്തില്‍ നടത്തി. കാഴ്ച പരിമിതരായ ആറ്റിങ്ങല്‍ സ്വദേശി രവികുമാറിന്റേയും മലപ്പുറം താളൂര്‍ സ്വദേശിനി സുജാതയുടേയും വിവാഹമാണ് മെത്രാപ്പോലീത്തായുടെ സാന്നിദ്ധ്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഹൈന്ദവാചാര പ്രകാരം നടത്തിയത്. പദ്ധതി അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാ ചിലവുകളും സമ്മാനങ്ങളും മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലാണ് ലഭ്യമാക്കുന്നത്. വധൂവരന്മാര്‍ക്ക് മെത്രാപ്പോലീത്ത മംഗളങ്ങള്‍ നേര്‍ന്നു. സെന്റ് പീറ്റേഴ്‌സ് യാക്കോബായ കത്തീഡ്രല്‍ വികാരി ഫാ. ഫെവിന്‍ ജോ, കൊച്ചി ഭദ്രാസന അരമന മാനേജര്‍ ഫാ. ജോഷി മാത്യു, സഭാ സെക്രട്ടറി പീറ്റര്‍ കെ. ഏലിയാസ്, വൈ.എം.സി.എ. പ്രസിഡന്റ് ഡോ. കോശി എം. ജോര്‍ജ്, യാക്കോബായ യൂത്ത് അസോസിയേഷന്‍ ഭാരവാഹികളായ ജോസ് സ്ലീബാ, ബൈജു മാത്താറ തുടങ്ങിയവര്‍ പങ്കെടുത്തു.