ശുദ്ധസംഗീതം – മനുഷ്യമനസ്സിന് സ്നേഹസാന്ത്വനം – മാര്‍. ടോണി നീലങ്കാവില്‍

Published on

തൃശൂര്‍: പഴയകാല ഗാനാസ്വാദകരുടെ കൂട്ടായ്മയായ 'കലാസദന്‍ തേന്‍തുള്ളികള്‍' സംഗീത പരമ്പരയുടെ നാലാമത് സംഗീതവിരുന്ന് – 'ഇളയനിലാ' – അഭിവന്ദ്യ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്തു. ശുദ്ധസംഗീതം നീറുന്ന മനുഷ്യമനസ്സിന് സ്നേഹസാന്ത്വനമേകുമെന്ന് മാര്‍. ടോണി നീലങ്കാവില്‍ അഭിപ്രായപ്പെട്ടു.

എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് തമിഴ് മെലഡി ഗാനങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള ഈ സംഗീതവിരുന്നില്‍ ഗായകര്‍ ജ്ഞാനശേഖര്‍ (സേലം), കോവൈ പ്രദീപ്, മനോജ്കുമാര്‍, റീന മുരളി, പാര്‍ത്ഥന്‍, റഫീക്, റജില്‍ രാജ്, റൂഷൈല്‍ റോയ് എന്നിവര്‍ പങ്കെടുത്തു.

മുഖ്യാതിഥിയായ സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആദ്യകാല സംഗീത പ്രതിഭകള്‍ക്കായി കലാസദന്‍ നല്‍കി വരുന്ന 'സ്നേഹ കൈത്താങ്ങ്' തോമസ് പൈനാടത്തിന് സമര്‍പ്പിച്ചു.

ചലച്ചിത്രതാരം അപര്‍ണ്ണ ബാലമുരളി, മോണ്‍. ജോസ് വള്ളൂരാന്‍, ഫാ. ജെയ്സണ്‍ വടക്കേത്തല, ഫാ. ഫിജോ ആലപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org