ദുരിതങ്ങള്‍ നമുക്ക് സമ്മാനിക്കുന്നത് ജീവിതഗന്ധിയായ അറിവുകള്‍ – മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

ദുരിതങ്ങള്‍ നമുക്ക് സമ്മാനിക്കുന്നത് ജീവിതഗന്ധിയായ അറിവുകള്‍  – മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

നീറിക്കോട്: പ്രളയവും ദുരിതങ്ങളും ദൈവശിക്ഷയായി കരുതുന്നതിനു പകരം ശരിയായ ജീവിതത്തിനുള്ള അറിവ് പകരുന്ന ശിക്ഷണമായി സ്വീകരിക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അഭിപ്രായപ്പെട്ടു. പ്രളയാനന്തര പുനരധിവാസത്തിനായി ഗ്രാമങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തി അതിരൂപത ന ടപ്പാക്കുന്ന 'നാം ഒന്നായ്' പദ്ധതി നീറിക്കോട് സെന്‍റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പര സ്നേഹത്തിന്‍റെയും പ്രകൃതി സ്നേഹത്തിന്‍റെയും പാഠങ്ങള്‍ക്കൊപ്പം അതിജീവനത്തിന്‍റെയും സഹകരണത്തിന്‍റെയും പുത്തന്‍ അറിവുകളും സാധ്യതകളും ഈ ദുരിതങ്ങള്‍ നമുക്ക് സമ്മാനിച്ചു. പരസ്പരം കൈകോര്‍ത്തും എല്ലാവരെയും ഉള്‍ക്കൊണ്ടും മുന്നോട്ടു നീങ്ങണമെന്ന സന്ദേശവും നാം ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നീറിക്കോട് ഗ്രാമത്തെ അതിജീവനത്തിനായി സഹായിക്കുന്ന പെരുമാനൂര്‍ ലൂര്‍ദ് മാതാ ഇടവകയെ അദ്ദേഹം അനുമോദിച്ചു. നീറിക്കോട് വികാരി ഫാ. എബി ഇടശേരി അധ്യക്ഷനായിരുന്നു. ഗ്രാമത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ആരംഭിക്കുന്ന സഹൃദയ സ്വയം സഹായ സംഘങ്ങളുടെ ഉദ്ഘാടനം സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി നിര്‍വഹിച്ചു. പെരുമാനൂര്‍ പള്ളി വികാരി ഫാ. തോമസ് നങ്ങേലിമാലില്‍, ജോസഫ് ചെമ്പകശേരി, ജോണി മാണിക്കത്ത്, ജോ ചെതലന്‍, മെല്‍വിന്‍ മാനാടന്‍, സിസ്റ്റര്‍ ലിറ്റില്‍ ട്രീസ, റോസി കുമ്മംകുളത്ത് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org