അധ്യാപകര്‍ സമൂഹത്തോടുള്ള പ്രതിബദ്ധത വിസ്മരിക്കരുത് – മാര്‍ കരിയില്‍

അധ്യാപകര്‍ സമൂഹത്തോടുള്ള പ്രതിബദ്ധത വിസ്മരിക്കരുത് – മാര്‍ കരിയില്‍

Published on

കൊച്ചി: സമൂഹത്തോടുള്ള പ്രതിബദ്ധത അധ്യാപക സമൂഹം വിസ്മരിക്കരുതെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍റണി കരിയില്‍ ഓര്‍മിപ്പിച്ചു. അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ മാനേജ്മെന്‍റിലെ അധ്യാപകരുടെ സംഗമം (ഫമിലീയ 2020) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ നടന്ന സമ്മേളനത്തില്‍ കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഡോ. പോള്‍ ചിറ്റിനപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫാ. ആന്‍റണി ഇരവിമംഗലം, ഫാ. പോള്‍ ചുള്ളി, ഫാ. സിജോ കിരിയാന്തന്‍, ബാബു സിറിയക്, മറിയാമ്മ ഐസക് എന്നിവര്‍ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org