മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വചനസര്‍ഗ പ്രതിഭാപുരസ്‌കാരം റവ ഡോ. സെബാസ്റ്റ്യന്‍ കിഴക്കെയിലിന്

മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വചനസര്‍ഗ പ്രതിഭാപുരസ്‌കാരം റവ ഡോ. സെബാസ്റ്റ്യന്‍ കിഴക്കെയിലിന്

കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവിന്റെ ബഹുമാനാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള വചനസര്‍ഗ പ്രതിഭാ അവാര്‍ഡിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരം റവ. ഡോ. സെബാസ്റ്റ്യന്‍ കിഴക്കെയിലിന്. ബൈബിള്‍ വൈജ്ഞാനികമേഖലയില്‍ നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ക്കാണ് ഈ വര്‍ഷം പ്രതിഭാപുരസ്‌കാരം നല്കുന്നത്.

സെന്റ് തോമസ് മിഷനറി സോസൈറ്റി അംഗമായ ഫാ. സെബാസ്റ്റ്യന്‍ കണ്ണൂര്‍ പരിയാരത്തുള്ള സാന്തോം സെന്ററില്‍ ബൈബിള്‍ പ്രസിദ്ധീകരണരംഗത്തു പ്രവര്‍ത്തിക്കുന്നു. മലയാളഭാഷയിലും ഇംഗ്ലീഷ് ഭാഷയിലുമായി 36 ബൈബിള്‍പഠനഗ്രന്ഥങ്ങളും 26 ഇതരഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഗുഡ്‌നെസ് ടിവിയില്‍ 1000-ല്‍പരം ബൈബിള്‍പഠന എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം വിവിധ സെമിനരികളില്‍ ബൈബിള്‍ പ്രൊഫസറുമാണ്. ബൈബിളിലെ വിവിധ പുസ്തകങ്ങള്‍ ആധാരമാക്കി ആദ്ദേഹം പ്രസിദ്ധീകരിക്കുന്ന സാന്തോം ബൈബിള്‍ വ്യാഖ്യാനഗ്രന്ഥങ്ങള്‍ ബൈബിള്‍ വൈജ്ഞാനികമേഖലയില്‍ വലിയ മുതല്‍ക്കൂട്ടാണ്. കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി നല്കുന്ന വചനസര്‍ഗ പ്രതിഭാപുരസ്‌കാരവും അവാര്‍ഡ് തുകയായ 25,000 രൂപയും 2022 ജനുവരി 15-നു പി.ഒ.സി.യില്‍ ഉച്ചകഴിഞ്ഞ് 1.30 മണിക്കു നടക്കുന്ന ചടങ്ങില്‍വച്ച് കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ ജെയിംസ് ആനാപറമ്പില്‍ അവാര്‍ഡുജേതാവിനു സമ്മാനിക്കുമെന്ന് കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍സണ്‍ പുതുശ്ശേരി അറിയിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org