രണ്ടു നൂറ്റാണ്ടുകള്‍, മുന്നേ ദര്‍ശിച്ച വ്യക്തിയാണ് ചാവറയച്ചന്‍ : പ്രൊഫ. സാവിത്രി ലക്ഷ്മണന്‍

രണ്ടു നൂറ്റാണ്ടുകള്‍, മുന്നേ ദര്‍ശിച്ച വ്യക്തിയാണ് ചാവറയച്ചന്‍ : പ്രൊഫ. സാവിത്രി ലക്ഷ്മണന്‍

വിശുദ്ധ ചാവറ പിതാവ് 18-ാം നൂറ്റാണ്ടില്‍ ജനിച്ച് 19 ഉം 20 ഉം നൂറ്റാണ്ടുകള്‍ മുന്നില്‍കണ്ട് പ്രവര്‍ത്തിച്ച വ്യക്തിയാണെന്നു മുന്‍ എം.പി. പ്രൊഫ. സാവിത്രി ലക്ഷ്മണന്‍ അഭിപ്രായപ്പെട്ടു. അവിസ്മരണീയമായ വര്‍ഷമായിരുന്നു 1846. അന്നാണ് അച്ചടിശാലയും പ്രസിദ്ധീകരണകേന്ദ്രവും സ്ഥാപിച്ചത്. ഒപ്പം തന്നെ സംസ്‌കൃത സ്‌ക്കൂളും സ്ഥാപിച്ചതും. വാഴപ്പിണ്ടിയില്‍ അച്ചുകൂടം ഉണ്ടാക്കി, അത് മരത്തില്‍ കൊത്തിച്ച് സ്വന്തമായി അച്ചടിശാല ഉണ്ടാക്കിയെന്നത് അത്ഭുതമായിരുന്നു. 1855-56 ല്‍ ചാവറയച്ചന്‍ രചിച്ച ഇടയനാടകങ്ങളാണ് ഭാഷാ നാടകങ്ങളിലെ ആദ്യത്തേത് എന്നതും ജീവചരിത്രം, ഖണ്ഡകാവ്യം എന്നിങ്ങനെ ചാവറയച്ചന്റെ സംഭാവനകളെ വിളിച്ചോതുന്ന നിരവധി രചനകളുണ്ടെന്നത് അഭിമാനകരമാണെന്നും പ്രൊഫ. സാവിത്രി ലക്ഷ്മണന്‍ പറഞ്ഞു. സി.എം.ഐ. വിദ്യാഭ്യാസ മാധ്യമവിഭാഗം ജനറല്‍ കൗണ്‍സിലരും ചാവറ കള്‍ച്ചറല്‍ സെന്റര് ചെയര്‍മാനുമായ ഫാ. ഡോ. മാര്‍ട്ടിന്‍ മള്ളാത്ത് അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യസേവനവിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍, എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ നായര്‍, ഫാ.ഫ്രാന്‍സിസ് വള്ളപ്പുര, ഫാ. മാത്യു കിരിയാന്തന്‍, ജിജോ പാലത്തിങ്കല്‍, ജോണ്‍സണ്‍ സി. എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു കോട്ടയത്ത് നടന്ന അഖില കേരള ഇടയനാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പിറവി നാടകം, കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org