കോവിഡ് കാലത്ത് വിശപ്പകറ്റാൻ മധുരക്കനികൾ നൽകി മഞ്ഞപ്ര  ഇടവക

കോവിഡ് കാലത്ത് വിശപ്പകറ്റാൻ മധുരക്കനികൾ നൽകി മഞ്ഞപ്ര  ഇടവക

ഫോട്ടോ: മഞ്ഞപ്രയിലെ കർഷകരിൽ നിന്ന് സമാഹരിച്ച കാർഷികവിഭവങ്ങൾ വികാരി ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ സമീപം.


കോവിഡ് ലോക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന എഴുപുന്ന ഗ്രാമത്തിലെ ജനങ്ങൾക്ക് സ്നേഹസമ്മാനമായി കാര്ഷികവിഭവങ്ങളെത്തിച്ച്   മഞ്ഞപ്ര ഇടവക . മഞ്ഞപ്ര ഇടവകയിലെ കർഷകരിൽ നിന്ന് ശേഖരിച്ച നാലു ലോഡ്  കപ്പ ,ചക്ക, മാങ്ങ ,നാളികേരം, നേന്ത്രക്കായകൾ തുടങ്ങിയവ  എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലുള്ള മധുരക്കനി പദ്ധതി വഴിയാണ് എഴുപുന്നയിൽ  എത്തിച്ചത്. മഞ്ഞപ്ര ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യൻ ഊരക്കാടനും ഇടവക ഭാരവാഹികളും ചേർന്ന് വിഭവങ്ങൾ  സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിനു കൈമാറി.
സഹൃദയ മധുരക്കനി പദ്ധതിയുടെ ഭാഗമായി അങ്കമാലി, കാലടി, മൂഴിക്കുളം പ്രദേശങ്ങളിലെ കർഷകരിൽ നിന്ന് സമാഹരിച്ച
കാര്ഷികോത്പന്നങ്ങൾ ചെല്ലാനം, ചേർത്തല, ഒറ്റമശേരി, വൈക്കം, വൈപ്പിൻ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് എത്തിച്ചു നല്കിയതായി സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org