മംഗലപ്പുഴ സെമിനാരിയിലെ അല്മായ ധ്യാനം 104-ാം വര്‍ഷത്തിലേക്ക്

മംഗലപ്പുഴ സെമിനാരിയിലെ അല്മായ ധ്യാനം 104-ാം വര്‍ഷത്തിലേക്ക്
Published on

ആലുവ: വിശുദ്ധ വാരത്തില്‍ മംഗലപ്പുഴ സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നടത്തി വരുന്ന അല്മായ ധ്യാനം നൂറ്റി നാലു വര്‍ഷം പൂര്‍ത്തിയാക്കുന്നു. എല്ലാ വര്‍ഷവും ഈസ്റ്റര്‍ നോമ്പുകാലത്തിലെ അവസാന ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച് ശനിയാഴ്ച വൈകുന്നേരം അവസാനിക്കുന്ന രീതിയിലാണ് ധ്യാനം സംഘടിപ്പിക്കുന്നത്.

1915-ല്‍ എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് സ്കൂളില്‍ ആരംഭിച്ച ധ്യാനം 1931 വരെ അവിടെ തന്നെ തുടര്‍ ന്നു. 1932, 33 വര്‍ഷങ്ങളില്‍ ആലുവ സെന്‍റ് മേരീസ് ഹൈസ്കൂളായിരുന്നു വേദി. പുത്തന്‍ പള്ളിയില്‍ നിന്ന് മംഗലപ്പുഴയിലേക്ക് വൈദിക സെമിനാരി മാറ്റി സ്ഥാപിച്ചതിനു ശേഷം കഴിഞ്ഞ 85 വര്‍ഷങ്ങളായി മംഗലപ്പുഴ സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലാണ് അല്മായ ധ്യാനം സംഘടിപ്പിക്കുന്നത്.

റിഡംപ്റ്ററിസ്റ്റ് വൈദികരുടെ മുംബൈڊഗോവ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഡോ. ജോസഫ് ഐവല്‍ മെന്താന ആണ് മാര്‍ച്ച് 28, ബുധനാഴ്ച വൈകീട്ട് ആരംഭിക്കുന്ന ഈ വര്‍ഷത്തെ ധ്യാനം നയിക്കുന്നത്. പൂര്‍ണമായും ഇംഗ്ലീഷില്‍ ഉള്ള ഈ ധ്യാനം പുരുഷന്മാര്‍ക്കു വേണ്ടിയാണ് നടത്തുന്നത്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക. ഫോ: 9846207796.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org