അയ്യായിരത്തോളം വൈദികര്‍ പഠിച്ച മംഗലപ്പുഴ സെമിനാരി നവതിയിലേയ്ക്ക്

അയ്യായിരത്തോളം വൈദികര്‍ പഠിച്ച മംഗലപ്പുഴ സെമിനാരി നവതിയിലേയ്ക്ക്
Published on

കേരള കത്തോലിക്കാസഭയിലെ അയ്യായിരത്തിലേറെ വൈദികരുടെ പരിശീലനത്തിനു വേദിയൊരുക്കിയ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയുടെ നവതിയാഘോഷത്തിനു തുടക്കമായി. കേരളത്തിലെ മേജര്‍ സെമിനാരികളില്‍ ഏറ്റവും പുരാതനവും വൈദികാര്‍ത്ഥികളുടെ എണ്ണത്തില്‍ ഏഷ്യയിലെ ഏറ്റവും വലുതുമാണ് ആലുവായില്‍ പെരിയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന സെ.ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി. അലക്‌സാണ്ടര്‍ ഏഴാമന്‍ മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം സ്‌പെയിനില്‍ നിന്നുള്ള കര്‍മ്മലീത്താ മിഷണറിമാരാണു 1682 ല്‍ വരാപ്പുഴയില്‍ സെമിനാരി ആരംഭിച്ചത്. 1866 ല്‍ ഇത് പുത്തന്‍പള്ളിയിലേയ്ക്കും 1932 ല്‍ മംഗലപ്പുഴയിലേയ്ക്കും മാറ്റി സ്ഥാപിച്ചു. 1933 ജനുവരി 28 നാണു മംഗലപ്പുഴയില്‍ സെമിനാരി ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org