ചാവറയില്‍ മലയാള ഭാഷാവാരാചരണം

ചാവറയില്‍ മലയാള ഭാഷാവാരാചരണം

നവംബര്‍ 1 മുതല്‍ 7വരെ  ദിവസവും വൈകുന്നേരം 4 ന്

കൊച്ചി : കേരളപിറവിയുടെ 65-ാം വര്‍ഷത്തിലും ചാവറ കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപിതമായതിന്റെ സുവര്‍ണ്ണജൂബിലിയിലും നവംബര്‍ 1  മുതല്‍ 7വരെ  മലയാളഭാഷാവാരാചരണം സംഘടിപ്പിക്കുന്നു. നവംബര്‍ 1 ന് വൈകുന്നേരം 4 മണിക്ക് മലയാള ഭാഷാവാരാചരണം  പ്രശസ്ത സിനിമാതാരവും സംവിധായകനും എഴുത്തുകാരനുമായ ശ്രീ. മധുപാല്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കും. തിരക്കഥാകൃത്ത് ജോണ്‍പോള്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍  മരട് ജോസഫ്,  ശ്യാംധര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.  'മലയാളസിനിമയിലെ പുതിയ സമീപനങ്ങള്‍' എന്ന വിഷയത്തെക്കുറിച്ചായിരിക്കും പ്രഭാഷണം. അതിനുശേഷം വേള്‍ഡ് ഓഫ് വിസിലേഴ്‌സ് അസോസിയേഷന്റെ  വിസിലോല്‍സവം (whistling Performance) ഉണ്ടായിരിക്കും.
നവംബര്‍ 2, ചൊവ്വ വൈകുന്നേരം 4ന് പ്രൊഫ. എം. തോമസ് മാത്യു അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍  'മലയാള നിരൂപണസാഹിത്യം' എന്ന വിഷയത്തെക്കുറിച്ച്  പ്രശസ്ത സാഹിത്യനിരൂപകനും പത്രപ്രവര്‍ത്തകനുമായ  ശ്രീ. പി. കെ. രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. നവംബര്‍ 3, ബുധന്‍ വൈകുന്നേരം 4ന് മഹാരാജാസ് കോളേജ് മലയാളവിഭാഗം    മേധാവി ഡോ. സുമി ജോയി ഓലിയപ്പുറം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ 'കഥയില്‍ പ്രവേശനമില്ലാത്തവര്‍' എന്ന വിഷയത്തെക്കുറിച്ച് 2020 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ശ്രീ. പി. എഫ്. മാത്യൂസ് മുഖ്യപ്രഭാഷണം നടത്തും. നവംബര്‍ 4, വ്യാഴം വൈകുന്നേരം 4ന്  ശ്രീ. ടി. എം. എബ്രഹാം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ 'സമകാലിക നാടകവും നാടകവേദിയും' എന്ന വിഷയത്തെക്കുറിച്ച്  ലോകധര്‍മ്മി ഡയറക്ടറും പ്രമുഖ നാടകസംവിധായകനുമായ ഡോ. ചന്ദ്രദാസന്‍ മുഖ്യപ്രഭാഷണം നടത്തും.  നവംബര്‍ 5, വെള്ളി വൈകുന്നേരം 4ന് ശ്രീ. എസ്. രമേശന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ 'കാലത്തിന്റെ മുദ്ര കവിതയില്‍' എന്ന വിഷയത്തെക്കുറിച്ച് പ്രൊഫ. മ്യൂസ് മേരി മുഖ്യപ്രഭാഷണം നടത്തും.  നവംബര്‍ 6, ശനി    വൈകുന്നേരം 4ന് സി.എം. ഐ. സാമൂഹ്യസേവനവിഭാഗം ജനറല്‍ കൗണ്‍സിലര്‍  ഫാ. ബിജു വടക്കേല്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ 'ആവിഷ്‌കരണരീതിയും കാലവും'എന്ന വിഷയത്തെക്കുറിച്ച് പ്രശസ്ത നിരൂപകനായ സാഹിത്യവിമര്‍ശകനും, സാംസ്‌കാരിക നിരീക്ഷകനും ശ്രീ. കല്‍പറ്റ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തും. നവംബര്‍ 7, ഞായര്‍ വൈകുന്നേരം 4ന് സി. എം. ഐ. വിദ്യാഭ്യാസ മാധ്യമവിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഡോ. മാര്‍ട്ടിന്‍ മള്ളാത്ത് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രശസ്ത സിനിമ സീരിയല്‍ നടന്‍  ശ്രീ പ്രേം പ്രകാശ് മുഖ്യാതിഥിയായിരിക്കും. 'തിരക്കഥയുടെ മാറുന്ന രീതി ശാസ്ത്രം' എന്ന വിഷയത്തെക്കുറിച്ച് പ്രശസ്ത സിനിമ തിരക്കഥാകൃത്തുകളായ   ശ്രീ. ബോബി സഞ്ജയ് മുഖ്യപ്രഭാഷണം നടത്തും. മലയാള സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള സംവാദ ചര്‍ച്ചകള്‍ ചാവറ കള്‍ച്ചറല്‍ സെന്ററില്‍ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലയാളഭാഷാവാരാചരണം സംഘടിപ്പിക്കുന്നതെന്നും കൂടാതെ നവംബര്‍ 4ന് വൈകുേന്നരം  6 മണിക്ക് ദീപാവലിയോടനുബന്ധിച്ച് മതസൗഹൃദ കൂട്ടായ്മയും ദീപം തെളിയിക്കലും ഉണ്ടാവുമെന്ന്   ചാവറ കള്‍ച്ചറല്‍  സെന്റര്‍ ഡയറക്ടര്‍   ഫാ. തോമസ് പുതുശ്ശേരി അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org