കൊച്ചി: സീറോ മലബാര്‍ സഭയുടെ മൂന്നു മേജര്‍ സെമിനാരികളില്‍ പുതിയ റെക്ടര്‍മാര്‍ നിയമിക്കപ്പെട്ടു. സീറോ മലബാര്‍ സിനഡിന്റെ തീരുമാന പ്രകാരമാണു നിയമനം.
മംഗലപ്പുഴ സെമിനാരി റെക്ടറായി കാഞ്ഞിരപ്പള്ളി രൂപതയിലെ റവ. ഡോ. സെബാസ്റ്റ്യന്‍ പ്ലാമൂട്ടിലും വടവാതൂര്‍ സെമിനാരി റെക്ടറായി ചങ്ങനാശ്ശേരി അതിരൂ പതാംഗം റവ. ഡോ. സ്കറിയാ കന്യാകോണിലും തലശ്ശേരി കുന്നോത്ത് സെമിനാരി റെക്ടറായി എറണാകുളം അങ്കമാലി അതിരൂപതയിലെ റവ. ഡോ. ജേക്കബ് ചാണിക്കുഴിയുമാണു നിയമിതരായത്. വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്രസിഡന്റായി സേവനം ചെയ്യുന്ന റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നിലിനെയും കാനന്‍ നിയമ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന റവ. ഡോ. ജെയിംസ് തലച്ചെല്ലൂരിനെയും പ്രസ്തുത സ്ഥാനങ്ങളില്‍ വീണ്ടും നിയമിച്ചു.