Kerala
മദ്യ വിരുദ്ധ സമിതി ഡയറക്ടറായി ഫാ. ടോണി കോട്ടയ്ക്കല്‍ ചുമതലയേറ്റു
കൊച്ചി: കെ.സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം - അങ്കമാലി അതിരൂപത ഡയറക്ടറായി ഫാ. ടോണി കോട്ടയ്ക്കൽ സ്ഥാനമേറ്റു. കലൂർ റിന്യൂവൽ സെൻററിലെ സമിതി ഓഫീസിൽ സംസ്ഥാന വക്താവ് അഡ്വ. ചാർളി പോളിന്റെ സാന്നിധ്യത്തിലാണു ചുമതല ഏറ്റെടുത്തത്. അതിരൂപത ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ . കോ-ഓഡിനേറ്റർ കെ.എ. പൗലോസ്, ആനിമേറ്റർ സിസ്റ്റർ റോസ്മിൻ . സിസ്റ്റർ ആൻസില, എം.പി ജോസി .ജോണി പിടിയത്ത് . സുഭാഷ് ജോർജ് , ചെറിയാൻ മുണ്ടാടൻ . കെ.വി.ജോണി. പോൾ എടക്കൂടൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വൈക്കം ഫൊറോനയിലെ വല്ലകം സെന്റ് മേരീസ് പള്ളി വികാരിയും അങ്കമാലി സെൻറ് ജോർജ് ബസീലിക്ക പള്ളി ഇടവകാംഗവുമാണ് ഫാ. ടോണി കോട്ടയ്ക്കൽ.
സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെ വീട്ടിലിന്റെ നിര്യാണത്തെത്തുടർന്നാണ് ഫാ. ടോണി കോട്ടയ്ക്കലിനെ നിയമിച്ചത്.