മദ്യത്തിനെതിരെ പോരാട്ടം ശക്തമായി തുടരണം: മാര്‍ എടയന്ത്രത്ത്

മദ്യത്തിനെതിരെ പോരാട്ടം ശക്തമായി തുടരണം: മാര്‍ എടയന്ത്രത്ത്

കൊച്ചി: മദ്യത്തിനെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തമായി തുടരേണ്ട കാലഘട്ടമാണിതെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെ നാലാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, മദ്യവിരുദ്ധസമിതി സെക്രട്ടറി പ്രസാദ് കുരുവിള, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, സീറോ മലബാര്‍ സഭയുടെ പ്രോ ലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറി സാബു ജോസ്, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, പി.എച്ച്. ഷാജഹാന്‍, ജെയിംസ് കോറമ്പേല്‍, ടി.എം. വര്‍ഗീസ്, പ്രൊഫ. കെ.കെ. കൃഷ്ണന്‍, കെ.എ. പൗലോസ് കാച്ചപ്പിള്ളി, ഹില്‍ട്ടണ്‍ ചാള്‍സ്, പി.ആര്‍. അജാമളന്‍, എം.ഡി. റാഫേല്‍, മിനി ആന്‍റണി, തങ്കം ജേക്കബ്, ഫാ. പോള്‍ ചുള്ളി, ഡോ. ജേക്കബ് വടക്കുംചേരി, ഷാജന്‍ പി. ജോര്‍ജ്, പീറ്റര്‍ റൂഫസ്, ഷൈബി പാപ്പച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org