മദ്യനയം കേരളത്തെ ലഹരിയില്‍ ആഴ്ത്തുന്നു :കെ സി ബി സി

മദ്യനയം കേരളത്തെ ലഹരിയില്‍ ആഴ്ത്തുന്നു  :കെ സി ബി സി

കാഞ്ഞൂര്‍: സര്‍ക്കാരിന്‍റെ വികലമായ മദ്യനയം കേരളത്തെ ലഹരിയിലാഴ്ത്തുന്ന തായി കെസിബിസി മദ്യവിരുദ്ധ സമിതി. സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് കാഞ്ഞൂര്‍ ജംഗ്ഷനില്‍ മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച പ്രതിഷേധ നില്‍പ്പ് സമരം അഡ്വ. ചാര്‍ളി പോള്‍ ഉല്‍ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്‍റ് കെ. എ. പൗലോസ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരെവീട്ടില്‍ മുഖ്യ സന്ദേശം നല്‍കി. സിസ്റ്റര്‍ റോസ്മിന്‍, ചാണ്ടി ജോസ്, എം.പി. ജോസി, സിസ്റ്റര്‍ മരിയൂസ, ഷൈബി പാപ്പച്ചന്‍, ജോര്‍ജ് ഇമ്മാനുവല്‍, സിസ്റ്റര്‍ സുമ കട്ടിക്കാരന്‍, ജോര്‍ജ് ഇടശേരി, ഇ.പി. വര്‍ഗീസ്, റോയി പടയാട്ടി, ലാലി ജോര്‍ജ്, കെ.വി. ജോ ണി, ശോശമ്മ തോമസ്, പൗളിന്‍ വര്‍ഗീസ്, അന്തോണി കണ്ണോപ്പിള്ളി, ജെയിംസ് ഇലവുംകുടി, ആബിള്‍ മാത്യു, വര്‍ഗീസ് പടയാട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org