ലവ്ദാതോ സി പ്രകൃതി സംരക്ഷണ സമിതിക്ക് തുടക്കം

Lavadato C Nature Conservation Committee launched
Published on

കൊല്ലം: കൊല്ലം രൂപതയുടെ ലവ്ദാതോ സി – ഭൂമിക്കൊരു കുട പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ലവ്ദാതോ സി പ്രകൃതി സംരക്ഷണ സമിതിക്ക് രൂപം നൽകി. ബിഷപ്പ് ഹൗസിൽ നടന്ന രൂപീകരണയോഗം ജീവൻ സംരക്ഷണ സമിതി രക്ഷാധികാരിയും കൊല്ലം രൂപത വികാരി ജനറലുമായ മോൺ. ഡോ. ബൈജു ജൂലിയാൻ ഉദ്ഘാടനം ചെയ്തു.

ജീവൻ സംരക്ഷണ സമിതി സഹരക്ഷാധികാരിയും ബെൻസിഗർ ആശുപത്രി ഡയറക്ടറുമായ ഫാ. ബിനു തോമസ് തുപ്പാശ്ശേരി അധ്യക്ഷത വഹിച്ചു. ഫാ. റൊസാരിയോ, ഫാ. സൈജു സൈമൺ, ജോർജ് എഫ്. സേവ്യർ വലിയവീട്, ജയിൻ ആൻസിൽ ഫ്രാൻസിസ്, വി. ടി. കുരീപ്പുഴ, കെ. പി. എ. സി. ലീലാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ നേതൃത്വത്തിലുള്ള ലവ്ദാതോ സി – ഭൂമിക്കൊരു കുട പദ്ധതിയുടെ നടത്തിപ്പിനായി മോൺ. ഡോ. ബൈജു ജൂലിയാനെ ചെയർമാനായും ഫാ. ബിനു തോമസ് തുപ്പാശ്ശേരിയെ വൈസ് ചെയർമാനായും ജോർജ് എഫ്. സേവ്യർ വലിയവീടിനെ ജനറൽ കൺവീനറായും യോഗം തെരഞ്ഞെടുത്തു.

രൂപത വിമൻസ് കൗൺസിൽ പ്രസിഡന്റ് ജയിൻ ആൻസിൽ ഫ്രാൻസിസിനെ വനിതാവിഭാഗം കൺവീനറായും നിയമിച്ചു.വിവിധ പ്രവർത്തനസമിതികളുടെ സബ് കൺവീനർമാരായി സി.ഡബ്ല്യു.ഇ.എഫ് പ്രസിഡന്റ് വി. ടി. കുരീപ്പുഴ, മദ്യവിരുദ്ധ സമിതി പ്രസിഡന്റ് യോഹന്നാൻ ആന്റണി, സി.എൽ.സി പ്രസിഡന്റ് റീത്ത ദാസ്, കെ.എൽ.സി.ഡബ്ല്യു.എ സെക്രട്ടറി സുനിത, കെ.സി.വൈ.എം സെക്രട്ടറി അമൽ അലോഷ്യസ്, ജീസസ് യൂത്ത് കോർഡിനേറ്റർ ബിബിൻ ജോസ് എന്നിവരെയും തെരഞ്ഞെടുത്തു.

സാമൂഹിക കൂട്ടായ്മയായ ലവ്ദാതോ സി പ്രകൃതി സംരക്ഷണ സമിതിയുടെ കോർഡിനേറ്ററായി നാടക-സിനിമാ നടനും ഗിന്നസ് ജേതാവുമായ കെ. പി. എ. സി. ലീലാകൃഷ്ണനെയും സബ് കോർഡിനേറ്ററായി റോഡ് സുരക്ഷാ പ്രവർത്തകൻ റിട്ട. എസ്.ഐ. എച്ച്. ഷാനവാസിനെയും നിയമിച്ചു. സാഹിത്യകാരൻ ശിവരാജൻ കോവിലഴികം, ചിത്രകാരൻ ബൈജു പുനുക്കൊന്നൂർ, ശിൽപി ഗുരുപ്രസാദ് എന്നിവർ ജോയിന്റ് കൺവീനർമാരാകും.

logo
Sathyadeepam Online
www.sathyadeepam.org