പൊതിച്ചോര്‍ വിതരണവുമായി കൊരട്ടി ഫൊറോന വിശ്വാസ പരിശീലന വിഭാഗം.

പൊതിച്ചോര്‍ വിതരണവുമായി കൊരട്ടി ഫൊറോന വിശ്വാസ പരിശീലന വിഭാഗം.

കൊരട്ടി: വിശക്കുന്നവര്‍ക്കു സൗജന്യമായി ആഹാരം ലഭ്യമാക്കുന്ന പാഥേയം പദ്ധതിയിലേയ്ക്ക് ഈ അദ്ധ്യയനവര്‍ഷം മുഴുവന്‍ എല്ലാ ഞായറാഴ്ചകളിലും കൊരട്ടി ഫൊറോനായിലെ വിശ്വാസപരിശീലനവിഭാഗം പൊതിച്ചോര്‍ ലഭ്യമാക്കുന്നു. ഒരു വര്‍ഷത്തോളമായി കൊരട്ടി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പാഥേയത്തിലേക്കും അങ്കമാലി ടൗണില്‍ പ്രവര്‍ത്തിക്കുന്ന പാഥേയത്തിലേക്കുമാണ് ഫൊറോനായിലെ വിവിധ പള്ളികളില്‍ നിന്നു വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പൊതിച്ചോറുകള്‍ സൗജന്യമായി എത്തിക്കുക. ഈ ജീവകാരുണ്യപദ്ധതി എറണാകുളം അങ്കമാലി അതിരൂപത വിശ്വാസ പരിശീലന വിഭാഗം ഡയറക്ടര്‍ ഡോ പീറ്റര്‍ കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. കൊരട്ടി ഫൊറോന വികാരി ഫാ. ജോസ് ഇടശ്ശേരി അധ്യക്ഷത വഹിച്ചു. ഫൊറോന പ്രമോട്ടര്‍ മാര്‍ട്ടിന്‍ പതപ്പിള്ളി സ്വാഗതം പറഞ്ഞു. ഫൊറോന ഡയറക്ടര്‍ ഫാദര്‍ ടോം മുള്ളന്‍ചിറ, അതിരൂപത സെക്രട്ടറി സിസ്റ്റര്‍ കിരണ്‍ ജോസ്, ഫൊറോന പ്രോമോട്ടര്‍മാരായ വിന്‍സണ്‍ ഡൊമിനിക്, ബൈജു പതിപ്പറമ്പന്‍, പോളി തെക്കിനിയന്‍, അന്നനാട് ഹെഡ് മാസ്റ്റര്‍ ആന്റോ പുതുശേരി, അതിരൂപത സി. എം. എല്‍. പ്രസിഡന്റ് തോമസ് ഇടശ്ശേരി, സി എം എല്‍ റീജണല്‍ ഓര്‍ഗനൈസര്‍ പോളി ഊക്കന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org