സാഹിത്യം നോവൽ ദെസ്തയെവ്സ്കിയിലൂടെ

സാഹിത്യം നോവൽ ദെസ്തയെവ്സ്കിയിലൂടെ
Published on

ജീവിതത്തെക്കുറിച്ചുള്ള അന്വേഷണമാണ് ദെസ്തയെവ്സ്കിയുടെ  കൃതികളെന്നു വേണു വിദേശം അഭിപ്രായപ്പെട്ടു. ദെസ്തയെവ്സ്കി ഒരു ഇതിഹാസമാണ്,  അദ്ദേഹത്തിന്റെ കൃതികൾ ലോകം മുഴുവൻ തർജ്ജിമ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർ, അപരൻ, നിന്ന്ദിതരും പീഡിതരും കുറ്റവും ശിക്ഷയും കാരമോ സോവ് സഹോദരങ്ങൾ എന്നിവ ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള കൃതികളാണ്.

ഓരോ കൃതിയുടെയും വൈകാരികത, ആഴം എന്നിവ യുവ മനസ്സുകളെ പിടിച്ചു കുലുക്കിയിട്ടുണ്ട്. ദോസ്തോവിസ്കി യെ ആത്മസാക്ഷാത്കാരം സിദ്ധിച്ച വ്യക്തിയായി പരിഗണിക്കാം എന്നും പറഞ്ഞു. ചാവറ കൾച്ചറൽ സെന്ററിൽ മലയാളഭാഷാ വാരാചരണ ത്തിന്റെ ഭാഗമായി നടത്തിയ സാഹിത്യം നോവൽ ദോസ്തോവിസ്കിയുടെ എന്ന് വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു വേണു വിദേശം.

സി എം ഐ സഭ സാമൂഹ്യ സേവന വിഭാഗം ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ അധ്യക്ഷത വഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.അനിൽ ഫിലിപ്പ് സി എം ഐ., ഫ്രാൻസിസ് മഠത്തിപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org