ലോക സാഹിത്യത്തില്‍ ഒരു പിടി മുന്നില്‍ നില്‍ക്കുന്ന സാഹിത്യ കലയാണ് നാടകം: ശ്രീ. ടി എം എബ്രഹാം

ലോക സാഹിത്യത്തില്‍ ഒരു പിടി മുന്നില്‍ നില്‍ക്കുന്ന സാഹിത്യ കലയാണ് നാടകം: ശ്രീ. ടി എം എബ്രഹാം
Published on

ലോക സാഹിത്യത്തില്‍ ഒരു പിടി മുന്നില്‍ നില്‍ക്കുന്ന സാഹിത്യ കലയാണ് നാടകം. നാടകത്തിന്റെ പ്രാധാന്യം ഇന്നും കൂടിക്കൊണ്ടിരിക്കുകയാണെന്നും  ശ്രീ. ടി എം എബ്രഹാം അഭിപ്രായപ്പെട്ടു. നാടകങ്ങള്‍ വായിച്ചാല്‍ മാത്രമേ നാടകങ്ങള്‍ എഴുതാന്‍ കഴിയുകയുള്ളൂയെന്നും അദ്ദേഹം  പറഞ്ഞു.

ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച മലയാള ഭാഷവാരാചരണത്തില്‍ നാടക സാഹിത്യം എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സേവ സെക്രട്ടറി ഫാ. മാത്യു കിരിയാന്തന്‍ സി എം ഐ

അധ്യക്ഷത വഹിച്ച ചടങ്ങില്‍ തേവര സെക്രട്ട് ഹാര്‍ട്ട് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി എസ് ബിജു, ദൂരദര്‍ശന്‍ മുന്‍ ഡയറക്ടര്‍ ഡോ. സി കെ തോമസ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org