കുടുംബബന്ധങ്ങളില്‍ കെട്ടുറപ്പ് നഷ്ടമാവുന്നു : ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റൊമോസ്

ചങ്ങനാശേരി എസ്.ബി കോളജിലെ  പൂര്‍വ വിദ്യാര്‍ത്ഥി മഹാ സമ്മേളനം നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റൊമോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി എസ്.ബി കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥി മഹാ സമ്മേളനം നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റൊമോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: കെട്ടുറപ്പുള്ള കുടുംബ സംവിധാനം മലയാളിയുടെ പൈതൃകമായിരുന്നുവെന്നും ഇന്നത് നഷ്ടപ്പെടുകയാണെന്നും നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റൊമോസ് മെത്രാപ്പൊലീത്ത.

എസ്. ബി. കോളജിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പൂര്‍വ വിദ്യാര്‍ത്ഥി മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധാര്‍മ്മിക മൂല്യങ്ങളുടെ കുറവാണ് കേരള സംസ്‌കാരത്തില്‍ വന്ന ഈ മാറ്റത്തിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ്.ബി യുടെ രണ്ടാം നൂറ്റാണ്ടിലേക്കുള്ള യാത്രയില്‍ കൊള്ളേണ്ടതും തള്ളേണ്ടതും വസ്തുനിഷ്ഠമായി വിലയിരുത്തിയ ശേഷം പുതുതായി ആര്‍ജിക്കേണ്ടത് കണ്ടെത്തണമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ചങ്ങനാശേരി അതിരൂപത മെത്രാപ്പൊലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി.

അലുംമ്‌നൈ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷാജി മാത്യു പാലാത്ര അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മലയാള മനോരമ ഡല്‍ഹി ബ്യൂറോ ചീഫ് ജോമി തോമസ് മുഖ്യ പ്രഭാഷണം നടത്തി.

മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍ വികാരി ജനറല്‍ റവ. ഡോ. ജയിംസ് പാലയ്ക്കല്‍ സമ്മാനിച്ചു.

കോളജില്‍ നിന്നും ഈ വര്‍ഷം റിട്ടയര്‍ ചെയ്യുന്നവരെ പ്രത്യേകമായി ആദരിച്ചു. കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി 50 വര്‍ഷം പിന്നിട്ട സുവര്‍ണജൂബിലി ബാച്ചിനെ പ്രിന്‍സിപ്പല്‍ ഫാ.റെജി പ്ലാത്തോട്ടം ആദരിച്ചു.

ജോബ് മൈക്കിള്‍ എം.എല്‍.എ., സി.എസ്.ഐ. മധ്യകേരള ബിഷപ്പായിരുന്ന റവ.ഡോ.കെ.ജി. ഡാനിയേല്‍, രാജസ്ഥാന്‍ കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന കെ.എസ്. മണി IAS, മാത്യു എ.ജെ.,

വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജോബ്, ബര്‍സാര്‍ ഫാ. മോഹന്‍ മുടന്താഞ്ഞിലില്‍, അസോസിയേഷന്‍ ഭാരവാഹികളായ ഡോ. ഷിജോ കെ. ചെറിയാന്‍, ഫാ. ജോണ്‍ ചാവറ, ഡോ.സെബിന്‍ എസ് കൊട്ടാരം, ഡെയ്‌സമ്മ ജയിംസ്, ജോഷി എബ്രഹാം, ജിജി ഫ്രാന്‍സിസ്, ബ്രിഗേഡിയര്‍ ഒ എ. ജയിംസ്, ഡോ. ജോസ് പി. ജേക്കബ്, ഡോ. ബിന്‍സായ് സെബാസ്റ്റ്യന്‍, സിബി ചാണ്ടി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org