

ലോഗോസ് ക്വിസ് 2021 മത്സരത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്നും ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്കുള്ള അവാര്‍ഡുദാനം 2022 മാര്‍ച്ച് 27-ന് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന യോഗത്തില്‍ വച്ച് ആര്‍ച്ചുബിഷപ് ആന്റണി കരിയില്‍ നിര്‍വ്വഹിച്ചു.
ലോഗോസ് ക്വിസില്‍ 1 മുതല്‍ 5 വരെയുള്ള റാങ്കുകള്‍ ലഭിച്ചവര്‍ ക്കുള്ള കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും 90 ശതമാനത്തിലേറെ മാര്‍ക്കു നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും ഈ സമ്മേളനത്തില്‍ വിതരണം ചെയ്തു. അതിരൂപതാ തലത്തിലും അഖിലേന്ത്യാ തലത്തിലും ഒന്നാം റാങ്കു കരസ്ഥമാക്കിയ ലോഗോസ് പ്രതിഭ ജെസി മാണിക്കത്താന്‍, അതിരൂപത രണ്ടാം റാങ്ക് ജേതാവ് ജാന്‍സി ഫ്രാന്‍സിസ്, കെസിബിസി വചനശുശ്രൂഷാ പുരസ്‌കാര ജേതാവ് സജീവ് പാറേക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതാ ബൈബിള്‍ അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. ജോഷി പുതുശ്ശേരി, സെക്രട്ടറി സി. റോസ്‌ജോ CMC എന്നിവര്‍ നേതൃത്വം നല്കി.