
പാലാ: മുന്നോട്ട് നല്ല രീതിയില്‍ ജീവിക്കണമെങ്കില്‍ പിന്നോട്ടള്ള ചരിത്രം പഠിച്ചു സ്വയത്തമാക്കി അതനുസരിച്ചു പ്രവൃത്തിച്ചാല്‍ മാത്രമേ സധിക്കു എന്ന് പാലാ രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ സെബാസ്റ്റ്യന്‍ വേത്താനത്ത് പറഞ്ഞു. കരിയാറ്റി മാര്‍ ഔസേപ്പ് മെത്രാപൊലിത്തായുടെ 239-ാം ചരമദിനവും, പാറേമ്മാക്കല്‍ തോമാ കത്തനാരുടെ 289-ാം ജന്മദിനവും അനുസ്മരിച്ചു കൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കകയായിരുന്നു അദ്ദേഹം.
മാര്‍ത്തോമ്മ നസ്രാണികളുടെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും വേണ്ടി പാറേമാക്കല്‍ ഗോവര്‍ണദോരും കരിയാറ്റി മെത്രാപ്പോലീത്തയും നടത്തിയ പരിശ്രമങ്ങള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും എന്ന് അദ്ദേഹം പറഞ്ഞു. പാറേമാക്കലിന്റെ വര്‍ത്തമാന പുസ്തകം മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണ്.
രൂപത വൈസ് പ്രസിഡന്റ് പയസ് കവളംമാക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ശ്രീ അനില്‍ മാനുവല്‍, ജോസ് വട്ടുകുളം, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ജോയി കണിപ്പറമ്പില്‍, ആന്‍സമ്മ സാബു, ടോമി കണ്ണിറ്റുമ്യാലില്‍, ബെന്നി കിണറ്റുകര, രാജേഷ് പാറയില്‍, ലിബി മണിമല, രാജേഷ് കോട്ടായില്‍, ബെല്ലാ സിബി തുടങ്ങിയവര്‍ സംസാരിച്ചു.