'അമൂല്യം ജീവിതം അരുത് ലഹരി' പ്രകാശനം ചെയ്തു.

കെ.സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാര്‍ളി പോള്‍ രചിച്ച ' അമൂല്യം ജീവിതം  അരുത് ലഹരി' എന്ന പുസ്തകം കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കെ.സി ബി സി മദ്യ വിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് പിതാവിന് നല്കി പ്രകാശനം ചെയ്യുന്നു. കെ.സി ബി സി സെക്രട്ടറി ജനറാള്‍ ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ്, ഡപ്യൂട്ടി സെക്രട്ടറി ഫാ ജേക്കബ് ജി പാലക്കാപ്പിള്ളി, കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ റവ.ഡോ പോള്‍ മൂഞ്ഞേലി, മദ്യ വിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ ജോണ്‍ അരീക്കല്‍ തുടങ്ങിയവര്‍ സമീപം

കൊച്ചി : കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാര്‍ളി പോള്‍ രചിച്ച ' അമൂല്യം ജീവിതം അരുത് ലഹരി' എന്ന ഗ്രന്ഥം കെ.സി ബി സി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കെ സി ബി സി മദ്യ വിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് പിതാവിന് നല്കി പ്രകാശനം ചെയ്തു. കെ സി ബി സി സംസ്ഥാന തല ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പാലാരിവട്ടം പി.ഓ.സി യില്‍ നടന്ന സജീവം വേദിയാലാണ് പ്രകാശനം നടന്നത്. ബിഷപ്പ് ഡോ ജോസഫ് മാര്‍ തോമസ്, ഫാ.ജേക്കബ് ജി പാലക്കാപ്പിള്ളി, റവ ഡോ. പോള്‍ മൂഞ്ഞേലി, ഫാ.ജേക്കബ് മാവുങ്കല്‍, ഫാ ജോണ്‍ അരീക്കല്‍, റവ ഡോ ജോളി പുത്തന്‍ പുര, ജെസി ജെയിസ് , ഫാ.ടോണി കോഴി മണ്ണില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org