ജീവിതത്തെ അന്ത്യംവരെ സാർത്ഥകമാക്കിയ വ്യക്തിയാണ് ജോൺ പോൾ : എം കെ സാനു

ജീവിതത്തെ അന്ത്യംവരെ സാർത്ഥകമാക്കിയ വ്യക്തിയാണ് ജോൺ പോൾ : എം കെ സാനു

കൊച്ചി: ജീവിതത്തെ അന്ത്യം വരെ സാർത്ഥകമാക്കിയ വ്യക്തിയാണ് ജോൺപോളെന്നും അതുകൊണ്ടുതന്നെ നിരന്തരം കർമ്മനിരതനായിരുന്നു അദ്ദേഹമെന്നും എം കെ സാനു അഭിപ്രായപ്പെട്ടു.ചാവറ കൾച്ചറൽ സെൻറർ സംഘടിപ്പിച്ച ജോൺപോളിന്റെ വേർപാടിന്റെ രണ്ടാം വർഷത്തിൽ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അവിസ്മരണീയമാതെന്തോ അദ്ദേഹത്തിൽ ഉണ്ടായിരുന്നു,  ജോൺ പോളിനെ അറിയുന്നവരുടെ ഹൃദയങ്ങളിൽ അദ്ദേഹം ഇന്നും ജീവിക്കുന്നുവെന്നും സാനു മാസ്റ്റർ പറഞ്ഞു. ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് സി. എം. ഐ. അധ്യക്ഷത വഹിച്ചു. അസാധാരണമായ വൈഭവവും അസാധാരണമായ സാന്നിധ്യവുമായിരുന്നു ജോൺ പോളിന്റേതെന്ന് അനുസ്മരണ പ്രഭാഷണം നടത്തികൊണ്ട് പ്രഫ.തോമസ് മാത്യു പറഞ്ഞു. ജോൺ പോളിന്റെ ഭാര്യ ആയിഷ എലിസബത്ത്,  മകൾ ജിഷ ജിബി എന്നിവർ ഛായ ചിത്രത്തിന് മുന്നിൽ  പുഷ്പാർച്ചന നടത്തി. ഡി. ബി. ബിനു, ആർ. ഗോപാലകൃഷ്ണൻ, സി. ഐ. സി. സി. ജയചന്ദ്രൻ, കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ, ടി. കലാധരൻ, ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, സി. ജി. രാജഗോപാൽ എന്നിവർ പങ്കെടുത്തു.
തുടർന്ന് ജോൺ പോൾ തിരക്കഥ രചിച്ച ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം സിനിമ പ്രദർശിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org