ജനങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി കഷ്ടപ്പെടുന്ന കോവിഡ് സാഹചര്യത്തില്‍ മദ്യത്തിന്റെ വിതരണം ഉദാരമാക്കാനുള്ള നീക്കം ജനവഞ്ചനയാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ പറഞ്ഞു.
ക്വിറ്റ് ഇന്ത്യാ ദിനം ക്വിറ്റ് ലിക്വര്‍ ഡെയായി ആചരിക്കുന്നതിന്റെ ഭാഗമായി മദ്യനയത്തിനെ തിരായി കൊച്ചിയില്‍ സംഘടിപ്പിച്ച സംസ്ഥാനതല പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യത്തിന്റെ ലഭ്യത ഗണ്യമായി കുറയ്ക്കുമെന്നും ഒരു തുള്ളി മദ്യംപോലും കൂടുതലായി വിതരണം ചെയ്യില്ലെന്നും പറഞ്ഞാണ് ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. മാരക വിപത്തായ കോവിഡിന്റെ മൂന്നാം തരംഗം നേരിടുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകേണ്ട ഈ നിര്‍ണായക ഘട്ടത്തില്‍ മദ്യവില്പന ശാലകളുടെ എണ്ണം ആറിരട്ടി യായി വര്‍ദ്ധിപ്പിക്കാനുള്ള തെറ്റായ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം.
മദ്യശാലകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് മദ്യക്കച്ചവടം വ്യാപകമാക്കാനുള്ള നീക്കത്തിന് പിന്നില്‍ അധികാരികളും അബ്കാരികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് സംശയിേക്കണ്ടി വരുന്നു. മദ്യവര്‍ജനം നയമായി പ്രഖ്യാപിച്ച് അധികാരത്തിലേറിയ സര്‍ക്കാര്‍ ജനങ്ങളെ നിരന്തരം ചതിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് മദ്യത്തെ നാട് കടത്തുക; ജനങ്ങളെ രക്ഷിക്കുക" എന്ന സന്ദേശവുമായി ക്വിറ്റ് ലിക്വര്‍ ഡേ നടത്തുന്നതെന്ന് ജസ്റ്റിസ് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. അഗസ്റ്റിന്‍ ബൈജു കുറ്റിക്കല്‍, പ്രൊഫ.കെ.കെ.കൃഷ്ണന്‍, ജെസി ഷാജി, ഷൈബി പാപ്പച്ചന്‍, സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, എം. പി.ജോസി, ശോശാമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു.