
എടക്കുന്ന്: സെന്റ് ആന്റണീസ് ഇടവകയുടെ നേതൃത്വത്തില്‍ ലോഗോസ് ക്വിസ് 2023 നുള്ള പഠനസഹായി പ്രസിദ്ധീകരിച്ചു. വികാരി ഫാ. പോള്‍ ചെറുപിള്ളി പുസ്തകം പ്രകാശനം ചെയ്തു. മുതിര്‍ന്ന ഇടവകാംഗങ്ങളായ എം ഡി ദേവസിയും അന്നം ദേവസി പുളിക്കലാനും ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി. അസി. വികാരി ഫാ. ചാള്‍സ് തെറ്റയില്‍, കൈക്കാരന്മാരായ ജിന്‍സണ്‍, ജോണ്‍ എന്നിവര്‍ സമീപം. ഇടവകയിലെ വിശ്വാസപരിശീലകയും ലോഗോസ് ക്വിസ് മുന്‍ മെഗാ ഫൈനലിസ്റ്റുമായ സോഫി ജോസഫ് അരീക്ക ലാണ് പഠന സഹായി തയ്യാറാക്കിയത്. അധ്യായം തിരിച്ച് മാതൃകാ ചോദ്യോത്തരങ്ങളുള്ള 200 പേജുകളുള്ള പുസ്തകം. വില 70 രൂപ.