നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച നിയമ അവബോധ സെമിനാറിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) സിജോ തോമസ്, അഡ്വ ലീബാമോള്‍ റ്റി. രാജന്‍, റെജിമോന്‍ റ്റി. ചാക്കോ, ബബിത റ്റി. ജെസ്സില്‍, നീതു മേരി ചാക്കോ എന്നിവര്‍ സമീപം.

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ പങ്കാളിത്തത്തോടെ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്ററിന്റെ നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. നിയമ അവബോധ സെമിനാറിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് പി.ആര്‍.ഒ സിജോ തോമസ്, പ്രോഗ്രാം ഓഫീസര്‍മാരായ ബബിത റ്റി. ജെസ്സില്‍, റെജിമോന്‍ റ്റി. ചാക്കോ, കൗണ്‍സിലര്‍ നീതു മേരി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. നിയമ അവബോധ സെമിനാറിന് സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്റര്‍ ലീഗല്‍ അഡൈ്വസര്‍ അഡ്വ. ലീബാമോള്‍ റ്റി. രാജന്‍ നേതൃത്വം നല്‍കി. ഗാര്‍ഹിക പീഡന നിരോധന നിയമത്തെക്കുറിച്ചും സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്ററുകള്‍ വഴി ലഭ്യമാക്കുന്ന സേവനങ്ങളെക്കുറിച്ചും സമൂഹത്തില്‍ അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ കുടുംബശ്രീ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ജനപ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org