
അങ്കമാലി: ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയുടെ നവതിയാഘോഷങ്ങള്‍ക്ക് മുന്നോടിയായി തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പിന്റെ പ്രകാശന കര്‍മ്മം ഡെപ്പ്യൂട്ടി പോസ്റ്റല്‍ സൂപ്രണ്ട് കെ ജെ സെനീനാമ്മ, എല്‍ എഫ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ഡോ. ജോയ് അയിനിയാടന് എല്‍ എഫ് ആശുപത്രിയുടെ പുതിയ ലോഗോ ആലേഖനം ചെയ്തുകൊണ്ടുള്ള തപാല്‍ സ്റ്റാമ്പ് കൈമാറികൊണ്ട് നിര്‍വഹിച്ചു. പോസ്റ്റ്മാസ്റ്റര്‍ ശ്രീജിത്ത് ജി കമ്മത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ എല്‍.എഫ് ജോയിന്റ് ഡയറക്ടര്‍ ഫാ.തോമസ് വാളൂക്കാരന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ.വര്‍ഗ്ഗീസ് പാലാട്ടി, ഫാ.റോക്കി കൊല്ലംകുടി, ജനറല്‍ മാനേജര്‍ ജോസ് ആന്റണി , ചീഫ് നഴ്‌സിംഗ് ഓഫീസര്‍ സിസ്റ്റര്‍ പൂജിത എം.എസ്,ജെ, പോസ്റ്റല്‍ വിഭാഗം മാര്‍ക്കറ്റിങ് ഓഫീസര്‍ ഷിനു വി.എ എന്നിവര്‍ പ്രസംഗിച്ചു. അനുകമ്പയുടെ സൗരഭ്യം പരത്തുക എന്ന സന്ദേശമാണ് പുതിയ ലോഗോയിലൂടെ നല്‍കുന്നതെന്ന് എല്‍.എഫ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ.ഡോ.ജോയ് അയിനിയാടന്‍ പറഞ്ഞു. നൂറോളം പേര്‍ സംബന്ധിച്ചു.