

അങ്കമാലി: ലിറ്റിൽ ഫ്ലവർ നഴ്സിംഗ് കോളേജിൽ ഇരുപതാമത് ബാച്ച് ബിഎസ്സ്സി നഴ്സിംഗ്, പന്ത്രണ്ടാമത് ബാച്ച് പോസ്റ്റ് ബിഎസ്സ്സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങു ആരോഗ്യസർവകലാശാല ഡീൻ ഡോ. ആശിഷ് ആർ ഉത്‌ഘാടനം ചെയ്തു.
ഡയറക്ടർ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, അസിസ്റ്റൻറ് ഡയറക്ടർ ഫാ.എബിൻ കളപ്പുരക്കൽ, പ്രിൻസിപ്പൽ പ്രൊ. എം. ധന്യ, വൈസ് പ്രിൻസിപ്പൽ സി. രെമ്യ , നഴ്സിംഗ് ഓഫീസർ സി. പൂജിത, അമൃത നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. കെ.ടി. മോളി, വിദ്യാർത്ഥി പ്രതിനിധി അനീറ്റ ജോസ് എന്നിവർ പ്രസംഗിച്ചു.