ഭിന്നശേഷിക്കാർക്കായി നേതൃ പരിശീലന ക്യാമ്പ് 

ഭിന്നശേഷിക്കാർക്കായി നേതൃ പരിശീലന ക്യാമ്പ് 

ഫോട്ടോ: സഹൃദയ സ്പർശൻ സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി  സംഘടിപ്പിച്ച  നേതൃപരിശീലന പരിപാടി  പറവൂർ നഗരസഭാ ചെയർപേഴ്സൺ വി.എ . പ്രഭാവതി ടീച്ചർ ഉദ്‌ഘാടനം ചെയ്യുന്നു.  ജെസി ഉറുമീസ്,  ഗീത ബാബു,  ഫാ. ജോസ് കൊളുത്തുവെള്ളിൽ,  ഷേർളി അവറാച്ചൻ,  ജോസ് മഴുവഞ്ചേരി എന്നിവർ സമീപം.

എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പാക്കിവരുന്ന സഹൃദയ സ്പർശൻ സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി  വൈപ്പിൻ മേഖലയിലെ അഞ്ചു പഞ്ചായത്തുകളിൽനിന്നുള്ള ഭിന്നശേഷിക്കാരുടെ സ്വയം സഹായസംഘങ്ങൾക്കായി നേതൃപരിശീലന പരിപാടി സംഘടിപ്പിച്ചു. സഹൃദയ പറവൂർ മേഖലാ ഓഫീസിൽ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ  പറവൂർ നഗരസഭാ ചെയർപേഴ്സൺ വി.എ . പ്രഭാവതി ടീച്ചർ പരിശീലന പരിപാടിയുടെയും സംഘം ഫെഡറേഷൻ രൂപീകരണത്തിന്റെയും  ഉദ്‌ഘാടനം നിർവഹിച്ചു. പറവൂർ ലക്ഷ്മി കോളേജ് പ്രിൻസിപ്പൽ ജോസ് മഴുവഞ്ചേരി സെമിനാറിന് നേതൃത്വം നൽകി.  നഗരസഭാ കൗൺസിലർ ഗീത ബാബു, സഹൃദയ കോ ഓർഡിനേറ്റർമാരായ ഷേർളി അവറാച്ചൻ, അനന്തു ഷാജി, സഹൃദയ സ്പർശൻ ഫെഡറേഷൻ ഖജാൻജി ജെസി ഉറുമീസ്, അനുപമ വേണു എന്നിവർ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org